രാജ്യസഭ തെരഞ്ഞെടുപ്പില്‍ അഹ്മദ് പട്ടേലിന് വിജയം

Update: 2018-05-29 22:47 GMT
Editor : Muhsina
രാജ്യസഭ തെരഞ്ഞെടുപ്പില്‍ അഹ്മദ് പട്ടേലിന് വിജയം
Advertising

ഈ വിജയം ബിജെപിയുടെ പണാധിപത്യത്തിനെതിരായ വിജമാണെന്ന് അഹ്മദ് പട്ടേല്‍ പ്രതികിരിച്ചു. അമിത്ഷായും, സ്മൃതി ഇറാനിയും തെര‍ഞ്ഞെടുക്കപ്പെട്ടു..

ഗുജറാത്ത് രാജ്യസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഹ്മദ് പട്ടേലിന് വിജയം. കൂറുമാറ്റവും വിമത ഭീഷണിയുമെല്ലാം മറികടന്ന് ജയിക്കാനാവശ്യമായ 44വോട്ട് കൃത്യം നേടിയാണ് അഞ്ചാമതും അഹ്മദ് പട്ടേല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സത്യത്തിന്റെ വിജയമെന്ന് അഹ്മദ് പട്ടേല്‍ പ്രതികരിച്ചു.

അത്യന്തം നാടകീയ നിറഞ്ഞ് നിന്ന തെരഞ്ഞെടുപ്പില്‍ എന്‍സിപി, ജെഡിയു, ജിപിപി എന്നീ പാര്‍ട്ടികളുടെ ഓരോ എംഎല്‍എമാരുടെ പിന്തുണയുടെ ബലത്തിലാണ് അഹ്മദ് പട്ടേല്‍ വിജയിച്ചത്. ഒപ്പം നിന്നിരുന്ന നാല്‍പ്പത്തിനാല് എംഎല്‍എമാരില്‍ 42 വോട്ടുകള്‍ ചേര്‍ന്നതോടെ 44 വോട്ടുകള്‍ പട്ടേലിന് ആകെ ലഭിച്ചു. പട്ടേലിന്റെ എതിര്‍ സ്ഥാനാര്‍ത്ഥി ബല്‍വന്ത് സിന്‍ഹക്ക് 39 വോട്ട് ലഭിച്ചു. രണ്ട് വിമത എംഎല്‍എമാരുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയതാണ് തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമായത്. ഇല്ലെങ്കില്‍ വിജയിക്കാന്‍ 45 വോട്ട് വേണ്ടി വരുമായിരുന്നു. ഒരു വോട്ടിന് സോണിയ ഗാന്ധിയുടെ വിശ്വസ്തന്‍ പരാജയപ്പെടുന്നതിലേക്കും കാര്യങ്ങള്‍ എത്തുമായിരുന്നു. നേരിയ മാര്‍ജിനിന്റെ ഈ വിജയം ബിജെപിയുടെ പണാധിപത്യത്തിനെതിരായ വിജമാണെന്ന് അഹ്മദ് പട്ടേല്‍ പ്രതികരിച്ചു.

പട്ടേലിന്റെ വിജയത്തില്‍ വന്‍ ആഹ്ലാദ പ്രകടനമാണ് ഗുജ്റാത്തില്‍ അരങ്ങേറിയത്. മറ്റ് രണ്ട് രാജ്യസഭ സീറ്റുകളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമതിഷായും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും വിജയിച്ചു. അമിത്ഷാക്ക് 46 വോട്ടും സ്മൃതി ഇറാനിക്ക് 45 വോട്ടും ലഭിച്ചു.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News