പ്രതിപക്ഷ നേതാക്കള്‍ക്ക് സോണിയാഗാന്ധിയുടെ അത്താഴ വിരുന്ന്
പ്രതിപക്ഷ നേതൃ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ അത്താഴ വിരുന്ന്. പൊതുതിരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ ഐക്യം ശക്തമാക്കുക
പ്രതിപക്ഷ നേതൃ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ അത്താഴ വിരുന്ന്. പൊതുതിരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ ഐക്യം ശക്തമാക്കുക ലക്ഷ്യമിട്ട് നടത്തിയ വിരുന്നില്‍ 19 പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു. ബിജെപി, കോണ്‍ഗ്രസ് ഇതര മുന്നണി രൂപീകരിക്കാനുള്ള പ്രാദേശിക കക്ഷികളുടെ ശ്രമങ്ങള്‍ക്കിടെയാണ് സോണിയാ ഗാന്ധിയുടെ അത്താഴവിരുന്ന്.
ആര്‍ജെഡി, തൃണമൂല്‍ കോണ്‍ഗ്രസ്, ജെഡിയു ശരത് യാദവ് വിഭാഗം, ഇടത് പക്ഷം, എസ്പി, ബിഎസ്പി, ഡിഎംകെ തുടങ്ങി 19 പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികളാണ് വിരുന്നിനെത്തിയത്. ടിഎംസി നേതാവ് മമത ബാനര്‍ജിക്ക് പകരം സുധീപ് ബന്ധോപാധ്യായ പങ്കെടുത്തു. ശിവസേനയുമായുള്ള ബദല്‍ സഖ്യ നീക്കം ശക്തമാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലും എന്‍സിപി നേതാവ് ശരത് പവാര്‍ പരിപാടിക്കെത്തി.
സിപിഎമ്മില്‍ നിന്നും മുഹമ്മദ് സലിം, സിപിഐയില്‍ നിന്നും ഡി രാജ എന്നിവര്‍ പങ്കെടുത്തു. നാഷ്ണല്‍ കോണ്‍ഫറന്‍സില്‍ നിന്നും ഒമര്‍ അബ്ദുള്ള, RLDയില്‍നിന്നും അജിത്ത് സിങ്, ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ചയില്‍ നിന്നും ജിതന്‍ റാം മാഞ്ചി എന്നിവരും സോണിയയുടെ ക്ഷണം സ്വീകരിച്ച് വിരുന്നിനെത്തി. കേരളത്തില്‍ നിന്നും ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍, കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി എന്നിവരും പങ്കെടുത്തു.
രാഷ്ട്രീയ കാഴ്ചപ്പാടിലൂടെ മാത്രം ഈ വിരുന്നിനെ കാണരുതെന്നും നേതാക്കള്‍ തമ്മിലെ സൌഹൃദം മെച്ചപ്പെടുത്തുക കൂടി ലക്ഷ്യമാക്കിയാണെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല പ്രതികരിച്ചു. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനെ ആശ്രയിക്കുന്നതിന് പകരം മൂന്നാം മുന്നണി രൂപീകരിച്ച് നീങ്ങാനുള്ള ചര്‍ച്ചകള്‍ വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ തുടരുന്നതിനിടെയാണ് സോണിയയുടെ അത്താഴ വിരുന്ന് നടന്നത്.