അഫ്രസുലിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ ആക്രമണം
മുസ്‌ലിം മധ്യവയസ്കനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കഴിഞ്ഞ ദിവസം ഡല്‍ഹി കൊണാട്ട് പ്ലേസില്‍ പ്രതിഷേധ സംഘമം നടത്തിയവരെ ഒരു സംഘം ആക്രമിച്ചു. ഹിന്ദു ടെററിസം..
മുസ്‌ലിം മധ്യവയസ്കനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കഴിഞ്ഞ ദിവസം ഡല്‍ഹി കൊണാട്ട് പ്ലേസില്‍ പ്രതിഷേധ സംഘമം നടത്തിയവരെ ഒരു സംഘം ആക്രമിച്ചു. ഹിന്ദു ടെററിസം എന്ന വാക്ക് ഉപയോഗിച്ചുള്ള പ്ലക്കാര്‍ഡ് നീക്കണമെന്നാവശ്യപ്പെട്ടായിരുന്നു അക്രമികള്‍ എത്തിയത്. പ്ലക്കാര്‍ഡ് ഉയര്‍ത്തിയ പെണ്‍കുട്ടിക്ക് നേരെയായിരുന്നു ആക്രമണം. അഫ്രസുലിന്റെ പൈശാചിക കൊലപാതകം ചിത്രീകരിച്ച് ആഘോഷിക്കുകയായിരുന്നുവെന്നും കൊലപാതകത്തിന് പിന്നില്‍ മുസ്‌ലിം ഐഡന്റിറ്റി മാത്രമാണെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി പ്രതികരിച്ചു.
സംഭവം നടന്ന രാജസമാന്‍ഡ് രാജസ്ഥാന്‍ ഡിജിപി ഒപി ഗലോത്ര സന്ദര്‍ശിച്ചു. സംഭവം ഗൌരവമേറിയതാണെന്നും ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ഡിജിപി ഉറപ്പ് നല്‍കി. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തോടൊ പ്പമായിരുന്നു കഴിഞ്ഞ ദിവസം ഡിജിപി സംഭവ സ്ഥലം സന്ദര്‍ശിച്ചത്. സന്ദര്‍ശനത്തിനിടെ കൊല്ലപ്പെട്ട അഫ്രസുലിന്റെ കുടുംബാങ്ങളെയും അദ്ദേഹം സന്ദര്‍ശിച്ചു. ഇതു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ പൊലീസ് സ്വീകരിച്ചിട്ടുണ്ടെന്ന് സന്ദര്‍ശനത്തിനിടെ അദ്ദേഹം വ്യക്തമാക്കി.
രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്തര രാജെ സിന്ധ്യ ഇരകള്‍ക്കൊപ്പമാണെന്നും തന്നെ ഇങ്ങോട്ടയച്ചത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്രസുലിന്റെ കുടുംബത്തിന്റെ സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും ഡിജിപി അറിയിച്ചു.