ജമ്മുകശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ട് പോയ പൊലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ട നിലയില്‍

വ്യാഴാഴ്ചയാണ് പൊലീസ് കോണ്‍സ്റ്റബിളായ ജാവേദ് അഹമ്മദിനെ കച്ച്ദൂരയിലെ വീട്ടില്‍ നിന്നും മരുന്നുകടയിലേക്ക് പോകവെയാണ് ഭീകരര്‍ തട്ടിക്കൊണ്ട് പോയത്.

Update: 2018-07-06 05:59 GMT
ജമ്മുകശ്മീരില്‍ ഭീകരര്‍  തട്ടിക്കൊണ്ട് പോയ പൊലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ട നിലയില്‍
AddThis Website Tools
Advertising

ജമ്മുകശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ട് പോയ പൊലീസ് കോണ്‍സ്റ്റബിള്‍ ജാവേദ് അഹമ്മദ് കൊല്ലപ്പെട്ട നിലയില്‍. ദക്ഷിണ കശ്മീരിലെ സോഫിയാന്‍ ജില്ലയിലാണ് വെടിയേറ്റ നിലയില്‍ പൊലീസ് കോണ്‍സ്റ്റബിളിന്റെ മൃതദേഹം കണ്ടെത്തിയത്. കച്ച്ദൂരയിലെ വീട്ടില്‍ നിന്നും മരുന്നുകടയിലേക്ക് പോകവെയാണ് ഭീകരര്‍ ജാവേദ് അഹമ്മദിനെ തട്ടിക്കൊണ്ട് പോയത്.

വ്യാഴാഴ്ചയാണ് പൊലീസ് കോണ്‍സ്റ്റബിളായ ജാവേദ് അഹമ്മദിനെ കച്ച്ദൂരയിലെ വീട്ടില്‍ നിന്നും മരുന്നുകടയിലേക്ക് പോകവെയാണ് ഭീകരര്‍ തട്ടിക്കൊണ്ട് പോയത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ വെടിയേറ്റ പാടുകളോടെ മൃതദേഹം കുല്‍ഗാമിലെ പരിവാനില്‍ കണ്ടെത്തി. തട്ടിക്കൊണ്ട് പോകലിനും കൊലപാതകത്തിനും പിന്നില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ഒരു മാസത്തിനിടെ സുരക്ഷാ സേനക്ക് നേരെയുണ്ടാകുന്ന രണ്ടാമത്തെ തട്ടിക്കൊണ്ടുപോകല്‍ കൊലപാതക കേസാണിത്. ജൂണില്‍ രാഷ്ട്രീയ റൈഫിള്‍സ് സൈനികന്‍ ഔറംഗസേബിനെ പുല്‍വാമയില്‍ നിന്നും തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയിരുന്നു. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞ ദിവസം ജമ്മുകശ്മീരില്‍ എത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് പൊലീസ് കോണ്‍സ്റ്റബിളിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്.

Tags:    

Similar News