ജമ്മു കാശ്മീരിൽ ദേശിയ പതാക തിരിച്ചു പിടിച്ച് ബി.ജെ.പി റാലി; പോലീസ് കേസെടുത്തു
ജമ്മു കാശ്മീരിലെ കത്വയിൽ ഇന്ത്യൻ ദേശിയ പതാക തിരിച്ചു പിടിച്ച് ബി.ജെ.പി റാലി നടത്തിയതിന് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ബി.ജെ.പി നേതാവ് രാജീവ് ജസ്രോറ്റിയയായിരുന്നു റാലിക്ക് നേതൃത്വം നൽകിയിരുന്നത്. ഇന്ത്യൻ ദേശിയ പതാകയെ അപമാനിച്ചതിന് സെക്‌ഷൻ 2 (ദേശിയ പതാക / ഭരണഘടനയെ അപമാനിക്കൽ ) ദേശീയ ചിഹ്നങ്ങളെ അപമാനിച്ചതിനാണ് കേസെടുത്തത്. പ്രദേശവാസിയായ വിനോദ് നിജഹവാൻ ആണ് ബി.ജെ.പി ക്കെതിരെ പരാതി കൊടുത്തത്. ജസ്രോറ്റിയ നയിച്ച റാലിയിൽ ദേശീയ പതാക തല തിരിച്ച് അപമാനിക്കുന്ന രീതിയിലായിരുന്നു പ്രദർശിപ്പിച്ചതെന്നാണ് വിനോദിന്റെ പരാതി. പരാതിയോടൊപ്പം റാലിയുടെ വിഡിയോയും വിനോദ് പോലീസിന് സമർപ്പിച്ചിട്ടുണ്ട്. തുടർ അന്വേഷണത്തിലാണ് എന്നാണ് പോലീസ് മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. വളരെ ഗുരുതരവും വേദനിപ്പിക്കുന്നതുമാണെന്നാണ് വിനോദ് പരാതിയിൽ പറഞ്ഞിരിക്കുന്നത്.
ജസ്രോറ്റിയ കത്വ മണ്ഡലത്തെ പ്രതിനിധീകരിച്ചുള്ള ബി.ജെ.പി എം.എൽ.എയാണ്.