ജലീലിനെതിരായ ലോകായുക്ത ഉത്തരവ്: സര്‍ക്കാരിന് കോടതിയെ സമീപിക്കാമെന്ന് അഡ്വക്കറ്റ് ജനറല്‍

മുൻമന്ത്രി കെ. ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവ് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന് ഹൈക്കോടതിയിലെ അഡ്വക്കറ്റ് ജനറൽ സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം നല്‍കി.

Update: 2021-04-14 04:10 GMT
ജലീലിനെതിരായ ലോകായുക്ത ഉത്തരവ്: സര്‍ക്കാരിന് കോടതിയെ സമീപിക്കാമെന്ന് അഡ്വക്കറ്റ് ജനറല്‍
AddThis Website Tools
Advertising

മുൻമന്ത്രി കെ. ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവ് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന് ഹൈക്കോടതിയിലെ അഡ്വക്കറ്റ് ജനറൽ സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം നല്‍കി. ഉത്തരവിനെതിരെ സർക്കാരിന് കോടതിയെ സമീപിക്കാമെന്നും സർക്കാരിന് നൽകിയ നിയമോപദേശത്തിൽ അഡ്വക്കറ്റ് ജനറൽ അറിയിച്ചു.

നിലവില്‍ ഹൈക്കോടതിയിലുള്ള കേസുമായി ഇതിന് യാതൊരു ബന്ധവുമില്ല. കെ. ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരിന് കോടതിയെ സമീപിക്കാം എന്ന ഉപദേശമാണ് എജി നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ കോടതിയെ സമീപിച്ചിട്ടുള്ളത് മുന്‍മന്ത്രി കെ.ടി ജലീലാണ്. അതിന് പുറമേ സര്‍ക്കാരിനും കോടതിയെ സമീപിക്കാം എന്ന ഉപദേശമാണ് അഡ്വക്കറ്റ് ജനറല്‍ നല്‍കിയിട്ടുള്ളത്.

ലോകായുക്ത ആക്ടിന്‍റെ സെക്ഷന്‍ 9 പ്രകാരമുള്ള നടപടിക്രമങ്ങള്‍ ജലീലിനെതിരായ ഉത്തരവില്‍ ലോകായുക്ത പാലിച്ചിട്ടില്ലെന്നും ഉപദേശത്തില്‍ പറയുന്നു. പരാതി ലഭിച്ചാല്‍ എതിര്‍കക്ഷിക്ക് പരാതിയുടെ പകര്‍പ്പ് നല്‍കണമെന്നാണ്. എന്നാല്‍ അത്തരത്തില്‍ പരാതിയുടെ പകര്‍പ്പ് ജലീലിന് നല്‍കിയത് അന്തിമ ഉത്തരവ് ലഭിച്ച അന്നുതന്നെയാണ്. അന്വേഷണത്തിന് മുമ്പ് പകര്‍പ്പ് നല്‍കണമെന്ന ചട്ടം ഇവിടെ ലംഘിക്കപ്പെട്ടു. ഇവിടെ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും എജിയുടെ നിയമോപദേശത്തില്‍ പറയുന്നു. അതിനാല്‍ സര്‍ക്കാരിന് പ്രത്യേകം കേസ് നല്‍കാം. ലോകായുക്തയുടെ നടപടിയെ ചോദ്യം ചെയ്യാം എന്നാണ് നിയമോപദേശം.

ലോകായുക്തയുടെ ഉത്തരവ് നടപ്പാക്കണമെന്ന് മുഖ്യമന്ത്രിക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത് ചോദ്യം ചെയ്ത് സര്‍ക്കാരിന് കോടതിയെ സമീപിക്കാമെന്നാണ് ഇപ്പോള്‍ അഡ്വക്കറ്റ് ജനറല്‍ നല്‍കിയിരിക്കുന്ന നിയമോപദേശം.

Tags:    

Similar News