ഖത്തറില്‍ ജനങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ വെബ്‌സൈറ്റ്

വിഷാദ രോഗങ്ങള്‍, നിരാശ, സമ്മര്‍ദ്ദം തുടങ്ങി മനസ്സിനെ പിടിച്ചുലക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ വെബ്‌സൈറ്റ് നിര്‍ദേശിക്കും.

Update: 2018-11-13 01:56 GMT
Advertising

ജനങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഖത്തറില്‍ ദേശീയ മാനസികാരോഗ്യ വെബ്‌സൈറ്റ് പ്രവര്‍ത്തനം തുടങ്ങി. പൊതുജന ആരോഗ്യമന്ത്രാലയമാണ് വെബ്‌സൈറ്റിന് രൂപം നല്‍കിയിരിക്കുന്നത്. ക്ഷേമപദ്ധതികള്‍, ബോധവല്‍ക്കരണം, കൗണ്‍സിലിങ് ക്ലാസുകള്‍ തുടങ്ങിയവയാണ് വെബ്‌സൈറ്റ് ലഭ്യമാക്കുക.

Full View

ജനങ്ങളുടെ മാനസികാരോഗ്യനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഇതാദ്യമായാണ് ഖത്തര്‍ സര്‍ക്കാര്‍ വെബ്‌സൈറ്റ് ആരംഭിക്കുന്നത്. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഖത്തര്‍ നാഷണല്‍ മെന്റല്‍ ഹെല്‍ത്ത് സ്ട്രാറ്റജിയുടെ പുതിയ പദ്ധതിയാണ് യുവര്‍ മൈന്‍ഡ് മാറ്റേഴ്‌സ് വെബ്‌സൈറ്റ്. മാനസികാരോഗ്യനില പരിശോധിക്കല്‍, ചികിത്സാകാര്യങ്ങള്‍, സഹായകേന്ദ്രങ്ങള്‍ തുടങ്ങിയവയില്‍ ജനങ്ങള്‍ക്ക് വഴികാട്ടിയാവുകയാണ് വെബ്‌സൈറ്റിന്റെ ലക്ഷ്യം.

വിഷാദ രോഗങ്ങള്‍, നിരാശ, സമ്മര്‍ദ്ദം തുടങ്ങി മനസ്സിനെ പിടിച്ചുലക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ വെബ്‌സൈറ്റ് നിര്‍ദേശിക്കും. കുട്ടികള്‍, ടീനേജേഴ്‌സ്, കുടുംബങ്ങള്‍ എന്നിങ്ങനെ വേര്‍തിരിച്ച് വിവരങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. പ്രാഥമിക ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍, ഹമദ് മെഡിക്കല്‍ കേര്‍പ്പറേഷന്‍, സിദ്ര മെഡിസിന്‍, എന്നിവരുടെ സഹകരണത്തോടെയാണ് വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം. അറബി ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ വിവരങ്ങള്‍ ലഭ്യമാകും.

Tags:    

Similar News