ഉംറ സീസണ്‍ ആരംഭിച്ചു; മക്കയിലും മദീനയിലും തീര്‍ത്ഥാടക പ്രവാഹം

ഇത്തവണയും ഏറ്റവും കൂടുതലെത്തിയത് പാക് തീര്‍ഥാടകര്‍. നാല് ലക്ഷം പേര്‍ ഇവിടെ നിന്നെത്തി

Update: 2018-11-24 19:39 GMT
Advertising

ഉംറ സീസണ്‍ തുടങ്ങിയ ശേഷം മക്കയിലും മദീനയിലും രണ്ടര മാസത്തിനിടെ എത്തിയത് പത്തര ലക്ഷത്തിലേറെ തീര്‍ഥാടകര്‍. ഒന്നേ മുക്കാല്‍ ലക്ഷം ഇന്ത്യക്കാരും ഇത്തവണയെത്തി. ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവുണ്ടാകുമെന്നാണ് സൂചന.

അറബ് മാസം പിറന്ന സെപ്തംബര്‍ 12 മുതല്‍ മിനിഞ്ഞാന്ന് വരെയുള്ള കണക്കാണ് ഹജ്ജ് ഉംറ മന്ത്രാലയം പുറത്ത് വിട്ടത്. ഇത് പ്രകാരം രണ്ടര മാസത്തിനിടെ എത്തിയത് പത്തര ലക്ഷത്തിനു മുകളില്‍ തീര്‍ഥാടകര്‍. കഴിഞ വര്‍ഷങ്ങളെ അപേക്ഷിച്ച് സര്‍വകാല റെക്കോഡ്‌ ആണിത്. ഇത്തവണയും ഏറ്റവും കൂടുതലെത്തിയത് പാക് തീര്‍ഥാടകര്‍. നാല് ലക്ഷം പേര്‍ ഇവിടെ നിന്നെത്തി.

രണ്ടര ലക്ഷം പേരെത്തിയ ഇന്തോനേഷ്യയാണ് എണ്ണത്തില്‍ രണ്ടാമത്. പിന്നാലെയുള്ളത് ഒന്നേ മുക്കാല്‍ ലക്ഷം പേരുമായി ഇന്ത്യക്കാരും. പുതിയ കണക്കനുസരിച്ചു വിവിധ ഉംറ സര്‍വീസ് കമ്പനികളില് ‍7914 സൗദി ജീവനക്കാരുണ്ട്. തീര്‍ത്ഥാടകരെ ആകർഷിക്കാനുള്ള വിവിധ പദ്ധതികള്‍ ഹജ്ജ് ഉംറ മന്ത്രാലയം നടപ്പിലാക്കി വരികയാണ്.

Tags:    

Similar News