സാനിയയുമായി പിരിഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി മാര്‍ട്ടിന ഹിംഗിസ്

Update: 2017-08-18 10:37 GMT
സാനിയയുമായി പിരിഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി മാര്‍ട്ടിന ഹിംഗിസ്
Advertising

ലോക ഒന്നാം നമ്പര്‍ ജോഡികളായ സാനിയ മിര്‍സ - മാര്‍ട്ടിന ഹിംഗിസ് സഖ്യം വേര്‍പിരിയുന്ന വാര്‍ത്ത ടെന്നീസ് പ്രേമികള്‍ അമ്പരപ്പോടെയാണ് അറിഞ്ഞത്.

ലോക ഒന്നാം നമ്പര്‍ ജോഡികളായ സാനിയ മിര്‍സ - മാര്‍ട്ടിന ഹിംഗിസ് സഖ്യം വേര്‍പിരിയുന്ന വാര്‍ത്ത ടെന്നീസ് പ്രേമികള്‍ അമ്പരപ്പോടെയാണ് അറിഞ്ഞത്. ഇതേത്തുടര്‍ന്ന് സോഷ്യല്‍മീഡിയയില്‍ വ്യാപക കുപ്രചരണങ്ങളും പടര്‍ന്നുപിടിച്ചു. എന്നാല്‍ ഇതിനെല്ലാം വ്യക്തമായ മറുപടി നല്‍കുകയാണ് സാനിയയുടെ പങ്കാളിയായ മാര്‍ട്ടിന. 2015 ല്‍ ടെന്നീസ് ലോകം അത്ഭുതത്തോടെയാണ് സാനിയ - ഹിംഗിസ് സഖ്യത്തിന്റെ ജൈത്രയാത്ര നോക്കിക്കണ്ടത്. റാക്കറ്റേന്തിയ ടൂര്‍ണമെന്റുകളിലൊക്കെ കിരീടത്തില്‍ മുത്തമിട്ടായിരുന്നു ഈ സഖ്യം മുന്നേറിയത്. മൂന്നു ഗ്രാന്റ്സ്ലാമുകള്‍ അടക്കം ഒമ്പത് കിരീടങ്ങള്‍ ഇവര്‍ ഉയര്‍ത്തി. പകരംവെക്കാനില്ലാത്ത സുവര്‍ണ ജോഡികളായ ഇവര്‍ക്ക് ടെന്നീസ് പ്രേമികള്‍ സാന്റിന എന്ന പേരും ചാര്‍ത്തിനല്‍കി. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി ഇരുവര്‍ക്കും കിരീടങ്ങളൊന്നും നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് ഇരുവരും വേര്‍പിരിയുന്ന വാര്‍ത്തയെത്തിയത്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളല്ല, തികച്ചും പ്രൊഫഷണലായ കാരണമാണ് വേര്‍പിരിയലിന് കാരണമെന്ന് മാര്‍ട്ടിന വ്യക്തമാക്കുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വേര്‍പിരിയലിന്റെ കാരണം വ്യക്തമാക്കി മാര്‍ട്ടിന രംഗത്തെത്തിയത്. പരസ്‍പര ധാരണയോടെയാണ് വെവ്വേറെ പങ്കാളികളെ കണ്ടെത്താന്‍ തങ്ങള്‍ തീരുമാനിച്ചതെന്ന് മാര്‍ട്ടിന പറഞ്ഞു. തങ്ങള്‍ നേടിയ കിരീടങ്ങള്‍ വലിയ ഉത്തരവാദിത്തമാണ് തങ്ങള്‍ക്ക് മേല്‍ ചുമത്തിയത്. എന്നാല്‍ പ്രതീക്ഷിച്ചതു പോലെ മുന്നോട്ട് പോകാന്‍ കഴിയുന്നില്ല. പ്രതീക്ഷിക്കുന്ന ഫലം ലഭിക്കാത്തതിനാലാണ് പ്രൊഫഷണല്‍ രീതിയില്‍ വേര്‍പിരിയല്‍ തീരുമാനം സ്വീകരിച്ചത്. ഈ തീരുമാനം തങ്ങള്‍ക്കിടയിലെ ഊഷ്മള ബന്ധത്തില്‍ യാതൊരു തരത്തിലുമുള്ള വിള്ളല്‍ വീഴ്‍ത്തില്ലെന്നും മാര്‍ട്ടിന പറഞ്ഞു.

Tags:    

Similar News