യുവരാജ് ഷോ:ഹൈദരാബാദിനെതിരെ ബാംഗ്ലൂരിന് 208 റണ്‍സ് വിജയലക്ഷ്യം

Update: 2018-04-03 12:47 GMT
Editor : rishad
യുവരാജ് ഷോ:ഹൈദരാബാദിനെതിരെ ബാംഗ്ലൂരിന് 208 റണ്‍സ് വിജയലക്ഷ്യം
Advertising

ടോസ് നേടിയ ബാംഗ്ലൂര്‍ ഫീല്‍ഡിങ് തെരഞ്ഞടുക്കുകയായിരുന്നു

ഐ.പി.എല്‍ പത്താം സീസണില്‍ യുവരാജ് കൊളുത്തിയ വെടിക്കെട്ടില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് കൂറ്റന്‍ സ്‌കോര്‍. നാല് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സാണ് ഹൈദരാബാദ് പടുത്തുയര്‍ത്തിയത്. 27 പന്തില്‍ 62 റണ്‍സാണ് യുവരാജ് അടിച്ചെടുത്തത്. ഏഴ് ഫോറും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു യുവിയുടെ ഇന്നിങ്‌സ്.

37 പന്തില്‍ 52 റണ്‍സെടുത്ത മോയിന്‍ ഹെന്റിക്വിസും തിളങ്ങി. ശിഖര്‍ ധവാന്‍ 40 റണ്‍സെടുത്തു. അവസാനത്തില്‍ ബെന്‍ കട്ടിങ്ങും(6 പന്തില്‍ 16) ദീപക് ഹൂഡയും(12 പന്തില്‍ 16) ചേര്‍ന്ന് ടീം സ്‌കോര്‍ 200 കടത്തി. ഹൈദരാബാദിന് വേണ്ടി മില്‍സ്, അങ്കിത് ചൗധരി, യൂസ് വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടിയ ബാംഗ്ലൂര്‍ ഫീല്‍ഡിങ് തെരഞ്ഞടുക്കുകയായിരുന്നു. കോഹ്ലിയുടെ അഭാവത്തില്‍ വാട്‌സണാണ് ബാംഗ്ലൂരിനെ നയിക്കുന്നത്. ബാംഗ്ലൂരിന് വേണ്ടി ടിമല്‍ മില്‍സ്, അങ്കിത് ചൗധരി എന്നിവര്‍ അരങ്ങേറ്റം കുറിച്ചു. ഹൈദരാബാദില്‍ അഫ്ഗാന്‍ താരം റാഷിദ് ഖാനും അവസരം ലഭിച്ചു. ഇതോടെ ഐ.പി.എല്ലില്‍ കളിക്കുന്ന ആദ്യ അഫ്ഗാന്‍ താരമായി റാഷിദ്.

Tags:    

Writer - rishad

contributor

Editor - rishad

contributor

Similar News