പോര്‍ച്ചുഗലിനെ ഷൂട്ടൗട്ടില്‍ തോല്‍പിച്ച് ചിലി ഫൈനലില്‍
ജര്‍മനി മെക്‌സിക്കോ മത്സരത്തിലെ രണ്ടാം സെമിയിലെ വിജയിയെയാണ് ഫൈനലില്‍ ചിലിക്ക് നേരിടേണ്ടത്.
പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് ചിലി കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫൈനലില്‍. ആവേശകരമായ സെമിയില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് യൂറോപ്യന്‍ ചാമ്പ്യന്മാരെ മുട്ടുകുത്തിച്ചത്. ഇന്ന് നടക്കുന്ന ജര്‍മനി മെക്‌സിക്കോ മത്സരത്തിലെ വിജയിയെയാണ് ഫൈനലില്‍ ചിലിക്ക് നേരിടേണ്ടത്.
മികച്ച ആക്രമണ നിരയുണ്ടായിട്ടും ഇരുടീമിനും നിശ്ചിത സമയത്തും അധികസമയത്തും ഗോളുകള്‍ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. നാനിയും റൊണാള്‍ഡോയും ഒരു വശത്തും സാഞ്ചസും വിദാലും മറുവശത്തും നിലയുറപ്പിച്ചതോടെ തുല്യശക്തികളുടെ പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. പക്ഷെ, അവസാന നിമിഷം പറങ്കിപ്പടയുടെ ജീവനെടുത്ത് ക്ലോഡിയോ ബ്രാവോ അവതരിച്ചു.
ചിലിക്കായി ആദ്യ കിക്കെടുത്ത അര്‍ദുറോ വിദാലിന് പിഴച്ചില്ല. പോര്‍ച്ചുഗലിനായി റിക്കാര്‍ഡോ ക്വറസ്‌മോയുടെ ശ്രമം ബ്രാവോ തട്ടിയകറ്റി. ചിലിക്ക് അടുത്ത ഊഴം, പന്ത് വലയിലെത്തിച്ച് അരാങ്കീസ് ചിലിക്ക് ലീഡ് സമ്മാനിച്ചു. പറങ്കിപ്പടയുടെ രണ്ടാ അവസരവും ബ്രാവോ വിഫലമാക്കി. അലക്‌സിസ് സാഞ്ചസിലൂടെ ചിലി മൂന്നാമതുംലക്ഷ്യം കണ്ടു. നാനിയെടുത്ത കിക്കും ബ്രാവോയുടെ ചോരാത്ത കൈകള്‍ സേവ് ചെയ്തതോടെ അവസാന ചിരി ചിലിയുടെതോയി.
നിരാശയോട റൊണാള്‍ഡോയും സംഘവും മടങ്ങി. ഇന്ന് നടക്കുന്ന ജര്‍മനിമെക്‌സിക്കോ മത്സരവിജയികളെയാകും ചിലിക്ക് ഫൈനലില്‍ നേരിടേണ്ടത്.