ഇന്ത്യ-പാക് ഫൈനല്‍: ഒരുങ്ങുന്നത് 2000 കോടിയുടെ ബെറ്റിന്
നാളെ ഓവലില്‍ ഇന്ത്യന്‍ സമയം മൂന്ന് മുതലാണ് മത്സരം
ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടാനിരിക്കെ അണിയറയിലൊരുങ്ങുന്നത് 2000 കോടിയുടെ ബെറ്റിന്. ആള്‍ ഇന്ത്യ ഗാംബ്ലിങ് ഫെഡറേഷനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വാതുവെപ്പുകാരെ സംബന്ധിച്ചിടത്തോളം ഇന്ത്യക്കാണ് മുന്‍തൂക്കം നല്‍കുന്നത്. വാതുവെപ്പിനായി ചില ഓണ്‍ലൈന്‍ സൈറ്റുകളും സജ്ജമായിക്കഴിഞ്ഞിട്ടുണ്ട്. നാളെ ഓവലില്‍ ഇന്ത്യന്‍ സമയം മൂന്ന് മുതലാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യക്കായിരുന്നു വിജയം.
ആരു ജയിക്കും, ആദ്യ പവര്‍പ്ലേയില്‍(ആദ്യ പത്ത് ഓവര്‍) ഇരു ടീമുകളും എത്ര റണ്‍സ് നേടും, ടോപ് ബാറ്റ്‌സ്മാന്മാരുടെ വ്യക്തിഗത സ്‌കോര്‍, ബൗളര്‍മാരുടെ വിക്കറ്റ് എന്നിവയിലാണ് പ്രധാനമായും ബെറ്റ് എന്നാണ് റിപ്പോര്‍ട്ട്. ആര് ജയിക്കുമെന്ന ബെറ്റിന് ഇന്ത്യക്ക് സാധ്യത കൂടുതലായതിനാല്‍ പാകിസ്താന് വേണ്ടി ബെറ്റ് വെക്കുന്നവര്‍ക്ക് കൂടുതല്‍ തുക ലഭിക്കുന്ന രീതിയുമുണ്ട്. നിലവില്‍ ഇംഗ്ലണ്ടില്‍ വാതുവെപ്പിന് വിലക്കില്ല. ഇന്ത്യയില്‍ വാതുവെപ്പ് നിയമവിരുദ്ധമാണെങ്കിലും സംഘങ്ങള്‍ ഒരുപാടുണ്ട്. ഒരു വര്‍ഷം മാത്രം ഇന്ത്യയുടെ കളികളില്‍ നിന്നായി ണ്ട് ലക്ഷം കോടിയുടെ ബെറ്റിങ് നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പത്ത് വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഐ.സി.സിയുടെ ഒരു പ്രധാന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടാനൊരുങ്ങുന്നത്. അത് കൊണ്ട് തന്നെയാണ് വാതുവെപ്പ് സംഘങ്ങള്‍ക്ക് പ്രിയമേറുന്നതും. 2007ലെ പ്രഥമ ടി20യിലായിരുന്നു ഇന്ത്യയും പാകിസ്താനും ഫൈനലില്‍ ഇതിന് മുമ്പ് ഏറ്റുമുട്ടിയിരുന്നത്. അന്ന് ഇന്ത്യക്കായിരുന്നു ജയം.