3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ഇന്ത്യയുടെ ലളിത ബബ്ബാര്‍ ഫൈനലില്‍

Update: 2018-05-13 02:47 GMT
3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ഇന്ത്യയുടെ ലളിത ബബ്ബാര്‍ ഫൈനലില്‍
Advertising

ദേശീയ റെക്കോഡ് മറികടന്ന ലളിത 9 മിനിറ്റ് 19.75സെക്കന്‍റിലാണ് ഫിനിഷ് ചെയ്തത്.

ഒളിംപിക്സ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളില്‍ ഇന്ത്യക്ക് ആശ്വാസമായി ലളിത ബാബറിന്‍റെ ഫൈനല്‍ പ്രവേശം. വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപിള്‍ ചെയ്സിലാണ് ലളിത ദേശീയ റെക്കോഡ് മറികടന്ന പ്രകടനത്തോടെ ഫൈനലിലെത്തിയത്. ഈ ഇനത്തില്‍ ഇന്ത്യയുടെ സുധ സിംഗിന് ഫൈനലിലേക്ക് യോഗ്യത നേടാനായില്ല.

രണ്ടാമത്തെ ഹീറ്റ്സിലാണ് ലളിത ബബ്ബാര്‍ മത്സരിച്ചത്. 18 പേര്‍ അണിനിരന്ന ഹീറ്റ്സില്‍ ലളിതയുടേത് പതിഞ്ഞ തുടക്കമായിരുന്നു. എന്നാല്‍ ആദ്യ മൂന്ന് ലാപുകള്‍ പിന്നിട്ടപ്പോള്‍ ലളിത മുന്നിലെത്തി. ഏകദേശം അന്‍പത് സെക്കന്‍ഡ് വരെ മാത്രമേ ഇന്ത്യന്‍ താരത്തിന് ലീ‍ഡ് നിലനിര്‍ത്താനായുള്ളൂ.

രണ്ടാമത്തെ ലാപ് മുതല്‍ അവസാന ലാപിന്‍റെ പകുതി പിന്നിടുന്നതുവരെ ലളിത മൂന്നാം സ്ഥാനത്തായിരുന്നു. നാലാമതുണ്ടായിരുന്ന കെനിയയുടെ ബിയാട്രീസ് ചെപ്കോച് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. അമേരിക്കയുടെ എമ്മാ കൊബേണിനും ടുണീഷ്യയുടെ ഹബീബ ഗ്രിബിക്കും പിറകില്‍ ലളിത ഹീറ്റ്സില്‍ നാലാം സ്ഥാനത്ത്.

റാങ്കിംഗില്‍ ഏഴാം സ്ഥാനക്കാരിയായാണ് ലളിത ഫൈനലിലേക്ക് യോഗ്യത നേടിയത്. മൂന്നാമത്തെ ഹീറ്റ്സില്‍ മത്സരിച്ച ഇന്ത്യയുടെ സുധ സിംഗിന് ഒന്‍പതാം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളൂ. തിങ്കളാഴ്ചയാണ് ഫൈനല്‍.

Tags:    

Similar News