ട്വന്റി-20 ലോകകപ്പ്; നാളെ കലാശപ്പോരാട്ടം

Update: 2018-05-15 17:08 GMT
Editor : admin
ട്വന്റി-20 ലോകകപ്പ്; നാളെ കലാശപ്പോരാട്ടം
Advertising

കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം

ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിലെ കലാശപ്പോരാട്ടത്തില്‍ വെസ്റ്റിന്‍ഡീസ് നാളെ ഇംഗ്ലണ്ടിനെ നേരിടും. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. സെമിയില്‍ ഇംഗ്ലണ്ട് കരുത്തരായ ന്യൂസിലന്‍ഡിനെ തോല്‍പിച്ചപ്പോള്‍ ആതിഥേയരായ ഇന്ത്യയെ മറികടന്നാണ് വെസ്റ്റിന്‍ഡീസിന്റെ വരവ്.

20 20 ലോകകപ്പിന്റെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയാണ് വെസ്റ്റിന്‍ഡീസ് ഫൈനലിലെത്തിയിരിക്കുന്നത്. ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയിലെത്തിയ കരീബിയന്‍ ടീം തോല്‍വിയറിഞ്ഞത് ദുര്‍ബലരായ അഫ്ഗാനിസ്ഥാനോട് മാത്രം. മറുവശത്ത് വെസ്റ്റിന്‍ഡീസിനോട് തോറ്റു തുടങ്ങിയ ഇംഗ്ലണ്ട് പിന്നീട് തോല്‍വിയറിഞ്ഞിട്ടില്ല. ദക്ഷിണാഫ്രിക്കയോടടക്കം നേടിയ വിജയം ഇംഗ്ലണ്ടിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമാണ്. മുന്‍നിരയില്‍ വമ്പനടികളുമായി ജാസണ്‍ റോയ്, മധ്യനിരയില്‍ ജോ റൂട്ടും ഇയാന്‍ മോര്‍ഗനും ഫിനിഷിംഗില്‍ ജോസ് ബട്ലര്‍ ഏതൊരു ബൌളിംഗ് നിരയും പേടിക്കേണ്ട വിധത്തില്‍ ഇംഗ്ലണ്ട് മികവാര്‍ജ്ജിച്ചിരിക്കുന്നു.

ഗ്രൂപ്പ് ഘട്ടത്തില്‍‌ ബൌളിംഗായിരുന്നു ഇംഗ്ലിഷ് ടീമിന് തലവേദന. എന്നാല്‍ സെമിയില്‍ കിവികളെ കുറഞ്ഞ സ്കോറിലൊതുക്കി ക്രിസ് ജോര്‍ദ്ദാനും ബെന്‍ സ്റ്റോക്സും അടങ്ങുന്ന ബൌളിംഗ് നിര എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ടീമെന്ന നിലയില്‍ വെസ്റ്റിന്‍ഡീസും ഫോമിന്റെ പാരമ്യത്തിലാണ്. വമ്പനടിക്കാരായ ക്രിസ് ഗെയിലും സാമുവല്‍സും പരാജയപ്പെട്ടിടത്തു നിന്നാണ് വിന്‍ഡീസ് ഇന്ത്യക്കെതിരെ വിജയം നേടിയത്. ഫ്ലെചറിന് പകരക്കാരനായെത്തിയ സിമണ്‍സ്, ആന്‍ഡ്രെ റസല്‍, ചാള്‍സ് എന്നിവരെല്ലാം ഇംഗ്ലിഷ് ബൌളര്‍മാരെ ബൌണ്ടറി കടത്താന്‍ പ്രാപ്തിയുള്ളവരാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News