ഒറ്റക്കാലില്‍ റെഡ്മണ്ട് ഓടി, കാണികള്‍ എഴുന്നേറ്റു നിന്നു കയ്യടിച്ചു

Update: 2018-05-27 11:52 GMT
Editor : admin
ഒറ്റക്കാലില്‍ റെഡ്മണ്ട് ഓടി, കാണികള്‍ എഴുന്നേറ്റു നിന്നു കയ്യടിച്ചു
Advertising

ഡെറിക് റെഡ്മണ്ടിന്റെ ജീവിതത്തിലെ ഏറ്റവും സ്വപ്നമായിരുന്നു ഒളിമ്പിക്സ് മെഡല്‍.

ഒളിമ്പിക്സ് അത് ലറ്റിക് മേഖലയിലെ മികച്ച താരങ്ങളുടെ പട്ടികയിലൊന്നും മുന്‍ നിരയില്‍ ഡെറിക് റെഡ്മണ്ട് എന്ന താരം ഉണ്ടാകില്ല. പക്ഷെ സ്പോര്‍ട്സ് മാന്‍ സ്പിരിറ്റെന്നു കേട്ടാല്‍ ആദ്യം ഓടിയെത്തുന്ന പേര് റെഡ്മണ്ടിന്റേതാണ്. 1992 ബാഴ്സലോണ ഒളിമ്പിക്സിലെ പുരുഷ വിഭാഗം 400 മീറ്റര്‍ സെമി റെഡ് മണ്ട് നിറകണ്ണുകളോടെ പൂര്‍ത്തിയാക്കിയപ്പോള്‍ സ്റ്റേഡിയത്തിലെ അറുപത്തയ്യായിരം കാണികള്‍ ഏണീറ്റു നിന്നാണ് ആദരിച്ചത്.

ഡെറിക് റെഡ്മണ്ടിന്റെ ജീവിതത്തിലെ ഏറ്റവും സ്വപ്നമായിരുന്നു ഒളിമ്പിക്സ് മെഡല്‍. തൊട്ടു മുന്‍പത്തെ സോള്‍ ഒളിമ്പിക്സില്‍ പരുക്കായിരുന്നു വില്ലന്‍. ബാഴ്സലോണയില്‍ മെഡല്‍ നേടുമെന്ന നിശ്ചയദാര്‍ഡ്യം റെഡ്മണ്ടിനുണ്ടായിരുന്നു. പക്ഷെ 400 മീറ്റര്‍ സെമിയിലെ 150 മീറ്റര്‍ പിന്നിട്ടപ്പോള്‍ റെഡ് മണ്ട് വീണു പോയി. എണീറ്റു നിന്നപ്പോഴേക്കും എതിരാളികള്‍ ബഹുദൂരം മുന്നിലെത്തിയിരുന്നു. ഗുരുതരമായിരുന്നു പരുക്ക്. പക്ഷെ അസാധാരണമായ സ്പോര്‍ട്മാന്‍ സ്പിരിറ്റുകളിലൊന്ന് കായിക ലോകം കണ്ടു. ഒറ്റക്കാലില്‍ റെഡ്മണ്ട് ഒട്ടം തുടങ്ങി. മുടന്തിയോടുന്ന റെഡ്മണ്ടിനടുത്തേക്ക് സുരക്ഷാ ഭടന്‍മാരെ വെട്ടിച്ച് ഇതിനിടിയില്‍ ഒരാള്‍ ഓടിയെത്തി. നീ നിന്റെ കാലുകളെ പുണരുമോ ഇന്ന് , അയാളുടെ ഷര്‍ട്ടിലെ വാചകമായിരുന്നു അത്. പിതാവ് ജിം റെഡ്മണ്ടായിരുന്നു അത്. ഇരുവരും ചേര്‍ന്ന് ഫിനിഷിംഗ് ലൈന്‍ തൊട്ട നിമിഷമാണ് ഒളിമ്പിക്സ് നല്‍കുന്ന ചിത്രങ്ങളിലൊന്ന്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News