എഡ്വിന്‍ മോസസ് അഥവാ തോല്‍ക്കാത്ത മനുഷ്യന്‍
തോല്‍ക്കാത്ത മനുഷ്യന്‍ എന്നാണ് അമേരിക്കന്‍ താരം എഡ്വിന്‍ മോസസ് അറിയപ്പെടുന്നത്.
തോല്‍ക്കാത്ത മനുഷ്യന്‍ എന്നാണ് അമേരിക്കന്‍ താരം എഡ്വിന്‍ മോസസ് അറിയപ്പെടുന്നത്. 1976, 1984 ഒളിംപിക്സുകളില്‍ സ്വര്‍ണം നേടിയ മോസസ് തുടര്‍ച്ചയായി ഒമ്പതുവര്‍ഷം 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ തോറ്റിട്ടില്ല.
എങ്ങനെ ഒര്‍മ്മിക്കപ്പെടണം എന്ന ചോദ്യത്തിന് ആരാലും തോല്‍പ്പിക്കാത്തവന്‍ എന്ന പേരിലായിരിക്കണം എന്നായിരുന്നു ഒരിക്കല്‍ എഡ്വിന്‍ മോസസിന്റെ പ്രതികരണം. 1977 മുതല്‍ 1987 വരെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ തോല്‍പ്പിക്കക്കപ്പെട്ടിട്ടില്ല. ഒമ്പതു വര്‍ഷം ഒമ്പതു മാസം ഒമ്പതു ദിനങ്ങള്‍ മോസസ് അപരാജിതനായി കുതിച്ചു. ഇക്കാലയളവില്‍ 122 വിജയങ്ങള്‍ മോസസ് നേടി. നിരവധി റെക്കോഡുകള്‍ തിരുത്തിയെഴുതി. 1977 ഇരുപതാം വയസ്സില്‍ മോണ്‍ട്രിയോള്‍ ഒളിമ്പിക്സിലായിരുന്നു അന്താരാഷ്ട്ര അരങ്ങേറ്റം. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മോസസ് ഫിനിഷിങ് പോയിന്റ് തൊടുമ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ താരവുമായി എട്ടു മീറ്റരിന്റെ വ്യത്യാസം ഉണ്ടായിരുന്നു. മോസ്ക്കോ ഒളിമ്പിക്സ് അമേരിക്ക ബഹിഷ്ക്കരിച്ചതിനാല്‍ മോസസിന്റെ സാന്നിധ്യം ഉണ്ടായില്ല. 1984 ല്‍ ലോസ് ആഞ്ചല്‍സിലും സ്വര്‍ണം നേടി. 1988 ല്‍ എഡ്വിന്‍ മോസസിന്റെ പ്രകടനം വെങ്കലത്തില്‍ ഒതുങ്ങി. 1983 ല്‍ കുറിച്ച 47.02 സെക്കന്റായിരുന്നു മോസസ് 400 മീറ്റര്‍ അവസാനം കുറിച്ച കുറിച്ച ലോക റെക്കോഡ്. 1992 കെവിന്‍ യങ്ങാണ് ഇത് തകര്‍ത്തത്.