പാകിസ്താനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് വിജയസാധ്യതയെന്ന് അഫ്രീദി

Update: 2018-06-05 05:32 GMT
Editor : admin
പാകിസ്താനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് വിജയസാധ്യതയെന്ന് അഫ്രീദി
Advertising

ക്രീസിലെത്തി അധികം വൈകാതെ തന്നെ കൊഹ്‍ലിയെ മടക്കാനായാല്‍  ഇന്ത്യയെ കുറഞ്ഞ സ്കോറിലൊതുക്കാനുള്ള പാകിസ്താന്‍റെ സാധ്യതകള്‍ വലുതാണ്.  ഇന്ത്യക്ക് അടുത്ത കാലത്ത് ലഭിച്ച ഏറ്റവും മികച്ച പേസ് - സ്പിന്‍ നിരയാണ് .....

ചാന്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെതിരെയുള്ള മത്സരത്തില്‍ ഇന്ത്യക്കാണ് വിജയസാധ്യതയെന്ന് പാകിസ്താന്‍റെ വെടിക്കെട്ട് ഓള്‍ റൌണ്ടര്‍ അഫ്രീദി. പാകിസ്താന്‍റെ ആരാധകനെന്ന നിലയില്‍ ലോകത്തെ ഏത് ശക്തിക്കെതിരെ കളിച്ചാലും ഞങ്ങളുടെ ടീം തന്നെ വിജയിക്കണമെന്നാണ് എന്‍റെ ആഗ്രഹം, പ്രത്യേകിച്ച് മത്സരം ഇന്ത്യക്കെതിരെയാകുമ്പോള്‍. എന്നാല്‍ സമീപകാലത്തെ ഫോമും ഇന്ത്യന്‍ ടീമിന്‍റെ ആഴവും പരിഗണിക്കുമ്പോള്‍ ഇന്ത്യക്കാണ് നേരിയ മുന്‍തൂക്കം - ഐസിസിയുടെ വെബ്സൈറ്റിലെ കോളത്തില്‍ അഫ്രീദി എഴുതി.

കൊഹ്‍ലിയുടെ നേതൃത്വത്തിലുള്ള ബാറ്റ്സ്മാന്‍മാര്‍ ലോകത്തെ ഏത് ബൌളിംഗ് ശക്തിയെയും തച്ചുടക്കാന്‍ പ്രാപ്തിയുള്ളവരാണ്. ക്രീസിലെത്തി അധികം വൈകാതെ തന്നെ കൊഹ്‍ലിയെ മടക്കാനായാല്‍ ഇന്ത്യയെ കുറഞ്ഞ സ്കോറിലൊതുക്കാനുള്ള പാകിസ്താന്‍റെ സാധ്യതകള്‍ വലുതാണ്. ഇന്ത്യക്ക് അടുത്ത കാലത്ത് ലഭിച്ച ഏറ്റവും മികച്ച പേസ് - സ്പിന്‍ നിരയാണ് ഇപ്പോഴത്തേതെന്നും അഫ്രീദി വിലയിരുത്തുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News