അപ്രതീക്ഷിത തീരുമാനം, രജപക്‌സ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ഈയിടെ അവസാനിച്ച ട്വന്റി 20 ലോകകപ്പിൽ ശ്രീലങ്കയ്ക്ക് വേണ്ടി കളിച്ച രജപക്സ എട്ട് മത്സരങ്ങളിൽ നിന്ന് 155 റൺസ് നേടി

Update: 2022-01-05 15:37 GMT
Editor : Dibin Gopan | By : Web Desk
Advertising

ശ്രീലങ്കയുടെ ഇടംകൈയ്യൻ ബാറ്റർ ഭനുക രജപക്സ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുന്നതിന് വേണ്ടിയാണ് 30 കാരനായ രജപക്സ ക്രിക്കറ്റ് മതിയാക്കുന്നത്.

ശ്രീലങ്കയ്ക്ക് വേണ്ടി ഏകദിനത്തിലും ട്വന്റി 20 യിലും കളിച്ച രജപക്സ 2019 ലാണ് രാജ്യത്തിനുവേണ്ടി അരങ്ങേറ്റം കുറിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 മത്സരത്തിലൂടെയാണ് അരങ്ങേറ്റം. ശ്രീലങ്കയ്ക്ക് വേണ്ടി 18 ട്വന്റി 20 മത്സരങ്ങളിൽ നിന്ന് 320 റൺസ് നേടിയ രജപക്സയുടെ ഉയർന്ന സ്‌കോർ 77 ആണ്. 26.66 ആണ് ബാറ്റിങ് ശരാശരി.

വെറും അഞ്ച് ഏകദിനങ്ങളിൽ മാത്രമാണ് രജപക്സ ശ്രീലങ്കയ്ക്ക് വേണ്ടി ഇറങ്ങിയത്. ആകെ 89 റൺസ് നേടി. 65 റൺസാണ് ഉയർന്ന സ്‌കോർ. ഈയിടെ അവസാനിച്ച ട്വന്റി 20 ലോകകപ്പിൽ ശ്രീലങ്കയ്ക്ക് വേണ്ടി കളിച്ച രജപക്സ എട്ട് മത്സരങ്ങളിൽ നിന്ന് 155 റൺസ് നേടി. രജപക്സയ്ക്ക് ആശംസകൾ അറിയിച്ച് ശ്രീലങ്ക ക്രിക്കറ്റ് രംഗത്തെത്തി.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News