സൂപ്പർ 12 ലെ ആദ്യജയം; സിംബാബ്‌വെയെ തകർത്ത് നെതർലൻഡ്

സിംബാബ്‌വെ ഉയർത്തിയ 118 റൺസ് വിജയലക്ഷ്യം 16 ബോൾ ബാക്കിനിൽക്കെ നെതർലൻഡ് മറികടക്കുകയായിരുന്നു

Update: 2022-11-02 07:22 GMT
Editor : Dibin Gopan | By : Web Desk
Advertising

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പിൽ സിംബാബ്‌വെയെ തകർത്ത് നെതർലൻഡ്. 5 വിക്കറ്റിനാണ് നെതർലൻഡിന്റെ ജയം. സിംബാബ്‌വെ ഉയർത്തിയ 118 റൺസ് വിജയലക്ഷ്യം 16 ബോൾ ബാക്കിനിൽക്കെ നെതർലൻഡ് മറികടക്കുകയായിരുന്നു.

മാക്‌സ് ഒഡ്വേർഡിന്റെ പ്രകടനമാണ് നെതർലൻഡിന് അനായായ ജയം സമ്മാനിച്ചത്. മാക്‌സ് 47 പന്തിൽ നിന്ന് 52 റൺസെടുത്തു. ടോം കൂപ്പർ നെതർലൻഡിനായി 29 പന്തിൽ നിന്ന് 32 റൺസെടുത്തു. സിംബാബ്‌വെക്കായി മുസരാബാനി, ഗരാവ രണ്ടും ലൂക്ക് ഓരോ വിക്കറ്റ് വീതം നേടി.

ആദ്യം ബാറ്റുചെയ്ത സിംബാബ്‌വെ 19.2 ഓവറിൽ 117 റൺസെടുത്ത് എല്ലാവരും പുറത്തായിരുന്നു. സിക്കന്തർ റാസ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. റാസ 24 പന്തിൽ നിന്ന് 40 റൺസെടുത്തു. റാസയെ കൂടാതെ സീൻ വില്യംസ് മാത്രമാണ് സിംബാബ്‌വെ നിരയിൽ രണ്ടക്കം കടന്നത്. വില്യംസ് 28 റൺസെടുത്തു.

നെതർലൻഡിനായി വാൻ മിക്കരാൻ മൂന്നും ബ്രാൻഡൻ ഗ്ലൗവർ, വാൻ ബീക്ക് ലീഡേ എന്നിവർ രണ്ട് വിക്കറ്റും നേടി. ഫ്രണ്ട് ക്ലാസൻ ടീമിനായി ഒരു വിക്കറ്റും നേടി. ജയത്തോടെ രണ്ട് പോയിന്റ് നേടിയെങ്കിലും ഗ്രൂപ്പ് 2 ൽ അവസാനക്കാരാണ് നെതർലൻഡ്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News