ആശയും സ്മൃതിയും മിന്നി;ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് 143 റൺസ് കൂറ്റൻ ജയം

അരങ്ങേറ്റ ഏകദിനം കളിച്ച മലയാളി താരം ആശ ശോഭന നാല് വിക്കറ്റ് വീഴ്ത്തി ശ്രദ്ധേയപ്രകടനം നടത്തി

Update: 2024-06-16 16:29 GMT
Editor : Sharafudheen TK | By : Sports Desk
ആശയും സ്മൃതിയും മിന്നി;ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് 143 റൺസ് കൂറ്റൻ ജയം
AddThis Website Tools
Advertising

ബെംഗളൂരു: മലയാളി താരം ആശാ ശോഭനയുടേയും സ്മൃതി മന്ഥാനയുടേയും കരുത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിനത്തിൽ ഇന്ത്യക്ക് 143 റൺസിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സ്മൃതി മന്ഥാനയുടെ സെഞ്ച്വറി മികവിൽ(117) എട്ട് വിക്കറ്റ് നഷ്ടത്തിൽ 265 റൺസെടുത്തു. മറുപടി ബാറ്റിങിൽ ദക്ഷിണാഫ്രിക്ക 37.4 ഓവറിൽ 122 റൺസിന് ഓൾഔട്ടായി. അരങ്ങേറ്റ ഏകദിനം കളിക്കുന്ന മലയാളി താരം ആശ ശോഭന നാല് വിക്കറ്റ് വീഴ്ത്തി. ദീപ്തി ശർമ രണ്ട് വിക്കറ്റ് വീഴ്ത്തി. 33 റൺസെടുത്ത സുനെ ലുസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറർ. ഏഴു പേർ രണ്ടക്കം കാണാതെ പുറത്തായി.

Full View

  ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. ഏഴ് റൺസെടുത്ത് ശഫാലി വെർമ പുറത്തായി. ഹേമലത(12)ഉം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ(10) റൺസുമെടുത്ത് കൂടാരം കയറി. എന്നാൽ ഒരറ്റത്ത് നിലയുറപ്പിച്ച സ്മൃതി മന്ഥാന ഇന്ത്യൻ സ്‌കോർ മുന്നോട്ട് കൊണ്ടുപോയി. ദീപ്തി ശർമയും(37), പൂജ വസ്ത്രാർകറും മികച്ച പിന്തുണ നൽകി. ഏകദിനത്തിലെ ആറാം സെഞ്ച്വറിയാണ് താരം സ്വന്തമാക്കിയത്. ദക്ഷിണാഫ്കിക്കക്കായി അയബോങ്ങാ കാക്ക മൂന്ന് വിക്കറ്റ് വീഴ്ത്തി.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News