ബാഴ്‌സലോണക്കും മാഞ്ചസ്റ്റർ യുണൈറ്റഡിനുമൊപ്പം ബ്ലാസ്റ്റേഴ്‌സും: അപൂർവ നേട്ടം

ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്‌സിന്റെ എണ്ണം 2.9 മില്യൺ ആണ്. മറ്റൊരു ഐഎസ്എൽ ക്ലബ്ബിനും ഇങ്ങനെയൊരു നേട്ടം അവകാശപ്പെടാനില്ല.

Update: 2022-08-30 09:43 GMT
Editor : rishad | By : Web Desk
Advertising

കൊച്ചി: സമൂഹമാധ്യമങ്ങളിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്റേത് അപരാജിത കുതിപ്പ് തന്നെയാണ്. 2014 ടീം രൂപംകൊണ്ടത് മുതൽ ബ്ലാസ്റ്റേഴ്‌സ് ലോകമെമ്പാടും ആരാധകക്കൂട്ടായ്മ സൃഷ്ടിച്ചുകഴിഞ്ഞു. മഞ്ഞപ്പട എന്ന പേരിൽ ബ്ലാസ്റ്റേഴ്‌സിനെ പിന്തുടരുന്നവരുടെ പുറമെയണിത്. ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്‌സിന്റെ എണ്ണം 2.9 മില്യൺ ആണ്. മറ്റൊരു ഐഎസ്എൽ ക്ലബ്ബിനും ഇങ്ങനെയൊരു നേട്ടം അവകാശപ്പെടാനില്ല.

ഇപ്പോഴിതാ ഇൻസ്റ്റഗ്രാമുമായി ബന്ധപ്പെട്ട് മറ്റൊരു കൗതുകകരമായ കണക്കുകൂടി പുറത്തുവന്നിരിക്കുന്നു. ഇക്കഴിഞ്ഞ മാർച്ചിൽ ഏറ്റവും കൂടുതൽ ഇന്ററാക്ഷൻ നടന്ന ക്ലബ്ബുകളിൽ ബ്ലാസ്റ്റേഴ്‌സും ഇടം നേടിയിരിക്കുന്നു. എഫ്.ബി ബാർസലോണയും റയൽ മാഡ്രിഡും പിഎസ്ജിയും അടങ്ങുന്ന വമ്പന്മാരുടെ ഇടയിലേക്കാണ് ബ്ലാസ്റ്റേഴ്‌സും എത്തിയിരിക്കുന്നു. കണക്കുകൾ പ്രകാരം ഇന്ററാക്ഷനിൽ 12ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. 35.0 മില്യൺ ഇന്ററാക്ഷൻ. 212 മില്യണുമായി സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയാണ് ഒന്നാം സ്ഥാനത്ത്.

176 മില്യണുമായി റയൽ മാഡ്രിഡ് രണ്ടും 154 മില്യണുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാമതും നിൽക്കുന്നു. ഏറ്റവും കൗതുകരം ഇറ്റാലിയൻ ക്ലബ്ബ് യുവന്റസും ജർമ്മൻ ക്ലബ്ബ് എഫ്.സി ബയേൺ മ്യൂണിച്ചുമെല്ലാം ബ്ലാസ്റ്റേഴ്‌സിന് താഴെയാണ്. ഈ കണക്കുകൾ പ്രകാരം ഏഷ്യയിൽ നിന്ന് ഒരൊറ്റ ക്ലബ്ബും ബ്ലാസ്റ്റേഴ്‌സിന് മുന്നിൽ ഇല്ല. കണക്ക് ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവെക്കുകയും ചെയ്തു. ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച സീസണുകളിലൊന്നാണ് കഴിഞ്ഞുപോയത്. തോറ്റ് തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് ഫൈനൽ കളിച്ചാണ് സീസൺ അവസാനിപ്പിച്ചത്. പെനൽറ്റി കടമ്പയിൽ തട്ടി ബ്ലാസ്റ്റേഴ്‌സ് വീഴുകയായിരുന്നു.

ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നീ മൂന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളാണ് കേരള ബ്ലാസ്റ്റേഴ്സ് സജീവമായുളളത്. ഓരോ പ്ലാറ്റ്ഫോമിലും നിരവധി പേരാണ് ബ്ലാസ്റ്റേഴ്സിനെ പിന്തുടരുന്നത്. രാജ്യത്തെ മറ്റൊരു ഫുട്ബോള്‍ ക്ലബ്ബിനും അവകാശപ്പെടാനില്ലാത്ത നേട്ടമാണ് സമൂഹമാധ്യമങ്ങളില്‍ ബ്ലാസ്റ്റേഴ്സിനുള്ളത്. ഈ ആരാധനയുടെ പാരമ്യതയെ ഒന്നുകൂടി അടിവരയിട്ട് ഉറപ്പിക്കുന്നതാണ് ഇന്‍സ്റ്റഗ്രാം ഇന്‍ററാക്ഷനില്‍ ബ്ലാസ്റ്റേഴ്സ് മാര്‍ച്ചില്‍ കൈവരിച്ച നേട്ടം. 



Summary- Kerala Blasters in Top 20 World Football Club in Instagram Interaction


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News