'ഫുട്‌ബോളിനോടുള്ള ക്രിസ്റ്റ്യാനോയുടെ അടങ്ങാത്ത അഭിനിവേശം അത്ഭുതപ്പെടുത്തുന്നു'- റോബര്‍ട്ട് ലെവന്‍റോവ്സ്കി

നാഷൻസ് ലീഗിൽ അടുത്ത ഞായറാഴ്ച പോർച്ചുഗലിനെതിരെ കളത്തിലിറങ്ങാനിരിക്കെയാണ് ലെവന്റോവ്‌സ്‌കിയുടെ പ്രതികണം.

Update: 2024-10-08 09:30 GMT
Advertising

പോർച്ചുഗീസ് ഫുട്‌ബോൾ താരം ക്രിസ്റ്റിയാനോ റൊണാൾഡോ പുതുതലമുറയിലെ കളിക്കാർക്ക് പ്രചോദനമാണെന്ന് പോളിഷ് സൂപ്പർ താരം റോബർട്ട് ലെവന്റോവ്‌സ്‌കി. 39ാം വയസിലും കളിയോട് ക്രിസ്റ്റ്യാനോ കാണിക്കുന്ന അടങ്ങാത്ത അഭിനിവേശം അത്ഭുതപ്പെടുത്തുന്നതാണെന്ന് ലെവന്റോവ്‌സ്‌കി പറഞ്ഞു. നാഷൻസ് ലീഗിൽ അടുത്ത ഞായറാഴ്ച പോർച്ചുഗലിനെതിരെ കളത്തിലിറങ്ങാനിരിക്കെയാണ് ലെവന്റോവ്‌സ്‌കിയുടെ പ്രതികണം.

'ക്രിസ്റ്റ്യാനോ ഫുട്‌ബോൾ ലോകത്ത് നേടിയ നേട്ടങ്ങളൊക്കെ ചരിത്രത്തിന്റെ ഭാഗമാണ്. പലർക്കും ചിന്തിക്കാൻ പോലും കഴിയാത്ത നേട്ടങ്ങൾ സ്വന്തമാക്കായിട്ടും ഇപ്പോഴും അദ്ദേഹം കളിയോട് കാണിക്കുന്ന അടങ്ങാത്ത അഭിനിവേശം എന്നെ അത്ഭുതപ്പെടുത്തുന്നു.

ഇപ്പോൾ അദ്ദേഹത്തിന് പ്രായം 39 ആണ്. അടുത്ത വർഷം 40 ആവും. എന്നിട്ടും മൈതാനത്ത് അദ്ദേഹം തളർന്നിട്ടില്ല.പുതു തലമുയിലെ വളർന്നു വരുന്ന താരങ്ങൾക്ക് റോണോ മികച്ചൊരു മാതൃകയാണ്. ആയിരക്കണക്കിന് പേർ അയാളെ പിന്തുടരുന്നുണ്ട് എന്ന് എനിക്ക് ഉറപ്പിച്ച് പറയാനാവും. - ലെവ പറഞ്ഞു

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News