മുന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് താരം കിർഗിസ്താൻ ക്ലബ്ബിൽ

ചെക്ക് രണ്ടാം ഡിവിഷൻ ക്ലബ്ബായ എഫ്.കെ വാൻസ്‌ഡോർഫിൽ നിന്ന് ലോൺ അടിസ്ഥാനത്തിലാണ് അബ്‌നീത് എഫ്.സി ടാലന്റിലെത്തുന്നത്.

Update: 2022-04-05 05:54 GMT
Editor : rishad | By : Web Desk
Advertising

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് മുൻതാരം അബ്‌നീത് ഭാരതി കിർഗിസ്താനിൽ പന്ത് തട്ടുന്നു. കിർഗിസ്താൻ ഒന്നാം ഡിവിഷൻ ക്ലബ്ബായ എഫ്.സി ടാലന്റിന് വേണ്ടിയാണ് ഈ പ്രതിരോധ താരം കളിക്കുക. ചെക്ക് രണ്ടാം ഡിവിഷൻ ക്ലബ്ബായ എഫ്.കെ വാൻസ്‌ഡോർഫിൽ നിന്ന് ലോൺ അടിസ്ഥാനത്തിലാണ് അബ്‌നീത് എഫ്.സി ടാലന്റിലെത്തുന്നത്. താരത്തനെ സ്വന്തമാക്കിയതായി ക്ലബ്ബ് ഔദ്യോഗികമായി അറിയിച്ചുകഴിഞ്ഞു. 

2019-20 സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീം താരമായിരുന്നു 23കാരനായ അബ്‌നീത് ഭാരതി. ലാലീഗയിലെ റിയൽ വല്ലഡോളിഡ് അണ്ടർ 19 ടീമില്‍ അംഗമായിരുന്നു.  ഇന്ത്യയിൽ ചെന്നൈ സിറ്റിയിലും സുദേവയിലും താരം കുറച്ചു കാലം ചിലവഴിച്ചിട്ടുണ്ട്. കാഠ്മണ്ഡുവിൽ ജനിച്ച അബിനീത് സിംഗപ്പൂരിലെ ഗെയ്ലാങ് ഇന്റർനാഷണൽ ക്ലബിലൂടെയാണ് കരിയർ ആരംഭിച്ചത്. പോർച്ചുഗീസ് ക്ലബായ സിന്റ്രെസെനായും താരം മുമ്പ് കളിച്ചിട്ടുണ്ട്.

അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ മുഖ്യപരിശീലകനായി ഇവാൻ വുകമനോവിച്ച് 2025 വരെ തുടരും. ഇവാൻ വുകമനോവിച്ച് 3 വർഷത്തെ പുതിയ കരാറിലാണ് ഒപ്പുവെച്ചത്.ഇന്ന് ഒരു ഔദ്യോഗിക വീഡിയോയിലൂടെ ആണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇവാന്റെ പുതിയ കരാർ പ്രഖ്യാപിച്ചത്. ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷം നൽകുന്ന വാർത്തയാണിത്. പരിശീലകനായി എത്തിയ ആദ്യ സീസണിൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സിനെ ഐ.എസ്.എൽ ഫൈനൽ വരെ എത്തിക്കാൻ ഇവാനായിരുന്നു. 

Summary: Abneet Bharti, a 23-year-old Indian defender has signed for Kyrgyzstan top tier club FC Talant

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News