മൈതാനത്ത് തീ പടര്‍ത്താന്‍ 'അല്‍ രിഹ്‍ല'; ഖത്തർ ലോകകപ്പിന്‍റെ ഔദ്യോഗിക പന്ത് പുറത്തിറക്കി, പ്രത്യേകതകള്‍ അറിയാം

തുടർച്ചയായ 14ാം തവണയാണ്​ അഡിഡാസ്​ ലോകകപ്പ്​ ഫുട്ബോളിന്‍റെ ഔദ്യോഗിക നിർമാതാക്കളാവുന്നത്​.

Update: 2022-08-29 11:56 GMT
Advertising

ഖത്തര്‍ ഫുട്ബോള്‍ ലോകപ്പിനുള്ള ഔദ്യോഗിക പന്ത് പുറത്തിറക്കി. ഇത്തവണയും അഡിഡാസ് തന്നെയാണ് ലോകകപ്പ് ഫുട്ബോളിന്‍റെ ഔദ്യോഗിക നിർമാതാക്കള്‍. 'അല്‍ രിഹ്‍ല' എന്ന് പേരിട്ടിരിക്കുന്ന പന്താകും ഇത്തവണ ലോകകപ്പ് മൈതാനങ്ങളെ കീഴടക്കുക. ലോകകപ്പിനായി ഒരുക്കിയ ഫുട്ബോളിന്‍റെ  പ്രത്യേകതളും അഡിഡാസ് പുറത്തുവിട്ടിട്ടുണ്ട്.

യാത്ര, സഞ്ചാരം എന്നീ അർത്ഥങ്ങള്‍ വരുന്ന 'അൽ രിഹ്​ല' എന്ന അറബി പദമാണ്​ പന്തിന്‍റെ പേരിനായി തെരഞ്ഞെടുത്തിരിക്കുന്നത്​. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ പന്ത് എന്ന വിശേഷണത്തോടെയാണ് ​'അൽ രിഹ്​ല'യെ അഡിഡാസ് ഖത്തർ ലോകകപ്പില്‍ അവതരിപ്പിക്കുന്നത്. കളി നടക്കുന്ന എട്ട്​ മൈതാനങ്ങളിലും 'അല്‍ രിഹ്‍ല' ആവേശത്തിന്‍റെ തീ​ പടർത്തുമെന്ന് തന്നെയാണ് ആരാധകരുടേയും പ്രതീക്ഷ.



തുടർച്ചയായ 14ാം തവണയാണ്​ അഡിഡാസ്​ ലോകകപ്പ്​ ഫുട്ബോളിന്‍റെ ഔദ്യോഗിക നിർമാതാക്കളാവുന്നത്​. 2010 ലോകകപ്പിലെ ജബുലാനി, 2014 ലോകകപ്പിലെ ബ്രസൂക്ക, 2018 ലോകകപ്പിലെ ടെൽസ്റ്റാർ 18 എന്നിവയും ഇതിനുമുമ്പ് ആരാധകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 1970 മുതലാണ്​ ഫുട്ബോള്‍ ലോകകപ്പിലെ പന്തുകളുടെ ഔദ്യോഗിക നിർമാണം അഡിഡാസ് ആരംഭിക്കുന്നത്​. 

ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിന്‍റെ പൈതൃകവും സംസ്കാരവും ദേശീയ പതാകയുടെ നിറവുമെല്ലാം പന്തിന്‍റെ​ രൂപകൽപനയിൽ ഉള്‍പ്പെടുത്താന്‍ നിര്‍മാതാക്കള്‍ ശ്രദ്ധിച്ചിട്ടുണ്ട്​.

കളിക്കളത്തില്‍ പന്ത് ചീറിപ്പായും...

​മൈതാനത്തെ അതിവേഗതയും, ഷോട്ടുകളിലെ കൃത്യതയുമെല്ലാമാണ് ഇത്തവണ അഡിഡസ് ലോകകപ്പിനായി ഒരുക്കുന്ന 'അല്‍ രിഹ്‍ല'​യുടെ പ്രധാന സവിശേഷത. ആധുനിക ഫുട്‌ബോളില്‍ കളിയുടെ വേഗം വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ പന്തിന്‍റെ വേഗതയും കൃത്യതയും, സ്ഥിരതയും നിര്‍ണായകമാണെന്ന് അഡിഡാസ് ഡിസൈനിങ് ഡയറക്ടര്‍ ഫ്രാന്‍സിസ്‌ക ലോഫല്‍മന്‍ അറിയിച്ചു.


Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News