ഇഞ്ചുറി ടൈമിൽ വിജയം കൈവിട്ട് ബാഴ്‌സ; റയൽ ബെറ്റീസിനെതിരെ സമനില, 2-2
17 മത്സരങ്ങളിൽ 38 പോയന്റുമായി ബാഴ്‌സ ലാലീഗയിൽ തലപ്പത്ത് തുടരുന്നു
Update: 2024-12-07 17:51 GMT
സെവിയ്യ: ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ ബാഴ്‌സലോണക്കെതിരെ സമനില പിടിച്ച് റയൽ ബെറ്റീസ്. സ്വന്തം തട്ടകമായ എസ്റ്റാഡിയോ ബെനിറ്റോ വില്ലമറിനിൽ നടന്ന മത്സരത്തിലാണ് കരുത്തരായ കറ്റാലൻ സംഘത്തെ അവസാന മിനിറ്റിലാണ് പിടിച്ചുകെട്ടിയത്. ഇരുടീമുകളും രണ്ട് ഗോൾവീതം നേടി. റോബർട്ട് ലെവൻഡോവ്‌സ്‌കി(39), ഫെറാൻ ടോറസ്(82) എന്നിവരാണ് ബാഴ്‌സക്കായി വലകുലുക്കിയത്. പെനാൽറ്റിയിൽ ജിയോവാനി ലോസെൻസോയിലൂടെ(68) ബെറ്റീസ് ആദ്യ ഗോൾ മടക്കി.
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെയാണ് അസാനെ ഡിയാവോയിലൂടെ(90+4) റയൽ ബെറ്റീസ് നിർണായക ഗോള്ർ നേടി മത്സരം സമനിലയിലാക്കിയത്. സമനിലയാണെങ്കിലും പോയന്റ് ടേബിളിൽ ബാഴ്‌സ ഒന്നാംസ്ഥാനത്ത് തുടരുന്നു.