സൂപ്പർ കപ്പ്: ബ്ലാസ്‌റ്റേഴ്‌സിന് ജയിക്കണം, ബെംഗളൂരുവിനോട് പകരം വീട്ടണം
ബ്ലാസ്‌റ്റേഴ്‌സ് ആദ്യ ഇലവനിൽ ഇടം പിടിച്ച് മലയാളി താരം ഷഹീഫ്
കോഴിക്കോട്: സൂപ്പർ കപ്പിൽ ബെംഗളൂരു എഫ്‌സിയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് ജയത്തിൽ കുറഞ്ഞതൊന്നും പോര. ഐഎസ്എൽ പ്ലേ ഓഫിലെ ആ നിമിഷം ബ്ലാസ്‌റ്റേഴ്‌സ് ഇനിയും മറക്കാനിടയില്ല. അതുകൊണ്ടുതന്നെ ഇത് ബ്ലാസ്റ്റേഴ്‌സിന് അഭിമാന പോരാട്ടമാണ്.
ആദ്യ മത്സരത്തിൽ ആദ്യ മത്സരത്തിൽ പഞ്ചാബിനെ തകർത്തെങ്കിലും പീന്നീട് പിഴച്ചു. എതിരില്ലാത്ത രണ്ട് ഗോളിന് ശ്രീനിധി ഡെക്കാനോട് താറ്റതിനാൽ ഗ്രൂപ്പ് കടക്കാൻ അവസാന മത്സരത്തിൽ ജയം അനിവാര്യം. എന്നാൽ ബെംഗളൂരുവിനോട് പകരം വീട്ടിയാലും റൗണ്ട് ഗ്ലാസ് പഞ്ചാബ് ശ്രീനിധി ഡെക്കാൻ മത്സരഫലത്തെ ആശ്രയിച്ചായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ ഭാവി. ഗൂപ്പിൽ മുന്നിലുള്ള ബെംഗളൂരുവിന് ജയിച്ചാൽ സെമി ഉറപ്പാക്കാം. മൂന്ന് പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് മൂന്നാമതാണ്.
അതേസമയം, ബ്ലാസ്റ്റേഴ്‌സ് ആദ്യ ഇലവൻ പ്രഖ്യാപിച്ചു. യുവ മലയാളി താരം ഷഹീഫ് ആദ്യ ഇലവനിൽ ഇടം നേടി. മലയാളി താരം സച്ചിൻ സുരേഷ് ഇന്ന് ബ്ലാസ്റ്റേഴ്‌സിന്റെ വല കാക്കുന്നത്. ബ്ലാസ്‌റ്റേഴ്‌സ് ഇലവൻ- സച്ചിൻ; നിഷു, വിക്ടർ, ലെസ്‌കോവിച്ച്, ഷഹീഫ്, ഡാനിഷ്, വിബിൻ, സൗരവ്, രാഹുൽ, ജിയാന്നു, ദിമി.
സുനിൽ ഛേത്രി, റോയ് കൃഷ്ണ, സന്ദേശ് ജിങ്കാൻ, ഉദാന്ത സിംഗ് തുടങ്ങിയ പ്രധാന താരങ്ങളെല്ലാം ബെംഗളൂരു നിരയിലുണ്ട്. ഗ്രൂപ്പിലെ രണ്ട് മത്സരങ്ങളും രണ്ട് വേദിയിലായി ഒരേസമയമാണ് നിശ്ചയിച്ചിരിക്കുന്നത്. രാത്രി 8.30 നാണ് മത്സരം.