ഫിഫ 23 ടീം ഓഫ് ദി ഇയർ ഷോർട്ട് ലിസ്റ്റിൽ റൊണാൾഡോയില്ല; ഇടംപിടിച്ച് മെസി, എംബാപ്പെ, നെയ്മർ

12 മാസത്തെ ഫുട്‌ബോൾ മത്സരങ്ങൾ വിലയിരുത്തി ലോകത്തിലെ മികച്ച നൂറു ഫുട്‌ബോളർമാരെ തങ്ങൾ ഷോർട്ട് ലിസ്റ്റ് ചെയ്തിരിക്കുകയാണെന്നാണ് ഇ.എ.കോം വ്യക്തമാക്കുന്നത്

Update: 2023-01-12 18:43 GMT

റൊണാൾഡോ

Advertising

ഫിഫ 23 ടീം ഓഫ് ദി ഇയർ ഷോർട്ട് ലിസ്റ്റിൽ സൗദി അറേബ്യൻ ക്ലബായ അൽ നസ്ർ താരമായ ക്രിസ്റ്റിയാനോ റൊണാൾഡോയില്ല. പാരിസ് സെയ്ൻറ് ജെർമെയ്ൻ സൂപ്പർ താരങ്ങളായ ലയണൽ മെസി, കിലിയൻ എംബാപ്പെ, നെയ്മർ എന്നിവരൊക്കെ ലിസ്റ്റിൽ ഇടംപിടിച്ചു. ടീം ഓഫ് ദി ഇയർ എന്ന ആശയം ഇ.എ സ്‌പോർട്‌സ് 2009ൽ അവതരിപ്പിച്ചതിന് ശേഷം ആദ്യമായാണ് റൊണാൾഡോക്ക് ഷോർട്ട് ലിസ്റ്റിൽ ഇടം ലഭിക്കാതിരിക്കുന്നത്. അന്നത്തെ ടീമിൽ ഇടംപിടിച്ച താരങ്ങളിൽ റൊണാൾഡോക്ക് പുറമേ മെസി, സെർജിയോ റാമോസ് എന്നിവരാണ് ഇപ്പോഴും ഫുട്‌ബോളിൽ സജീവമായുള്ളത്.

2022ലെ ടീം ഓഫ് ദി ഇയറിലെ അന്തിമ ഇലവനിൽ റൊണാൾഡോയുണ്ടായിരുന്നില്ല. മെസി, എംബാപ്പെ, റോബെർട്ട് ലെവൻഡോവ്‌സ്‌കി എന്നിവരുണ്ടായിരുന്നു. ഇക്കുറി ലിവർപൂളിന്റെ ഉറുഗ്വേയൻ താരം ഡാർവിൻ നുനെസ് പട്ടികയിൽ ആദ്യമായി ഇടംപിടിച്ചിട്ടുണ്ട്.

12 മാസത്തെ ഫുട്‌ബോൾ മത്സരങ്ങൾ വിലയിരുത്തി ലോകത്തിലെ മികച്ച നൂറു ഫുട്‌ബോളർമാരെ തങ്ങൾ ഷോർട്ട് ലിസ്റ്റ് ചെയ്തിരിക്കുകയാണെന്നാണ് ഇ.എ.കോം വ്യക്തമാക്കുന്നത്. 30 അറ്റാക്കർമാർ, 35 മിഡ്ഫീൽഡർമാർ, 25 ഡിഫൻഡർമാർ, 10 ഗോൾകീപ്പർമാർ എന്നിങ്ങനെയാണ് ഷോർട്ട് ലിസ്റ്റിലെ താരങ്ങൾ. ലിസ്റ്റിൽ നിന്ന് വോട്ടിംഗിലൂടെയാണ് അന്തിമ ഇലവനെ തെരഞ്ഞെടുക്കുക. വിവിധ ക്ലബുകളിൽ നിന്നുള്ള നൂറു താരങ്ങളിൽ നിന്ന് അന്തിമ ഇലവനെ തെരഞ്ഞെടുക്കുന്ന വോട്ടെടുപ്പ് ജനുവരി 17 വരെ നടക്കും. ജനുവരി 19 ഇ.എ സ്‌പോർട്‌സ് ടീം ഓഫ് ദി ഇയറിനെ പ്രഖ്യാപിക്കും.

ഷോർട്ട് ലിസ്റ്റിൽ ഇടംപിടിച്ച താരങ്ങൾ

അറ്റാക്കേഴ്‌സ്:

ലാഗോ അസ്പാസ്, വിസ്സാം ബെൻ യെഡ്ഡർ, കരീം ബെൻസേമ, റാഫേൽ ലിയോ, നെയ്മർ, വിനീഷ്യസ് ജൂനിയർ, ഒസ്മാൻ ഡെംബലെ, ജാവേ ഫെലിക്‌സ്, ഗബ്രിയേൽ ജിസൂസ്, ഫിൽ ഫോഡെൻ, കോഡി ഗാക്‌പോ, എർലിങ് ഹാളണ്ട്, ബോർജെ ഇഗ്ലേസിയാസ്, സിറോ ഇംപോലെ, ഹാരി കെയ്ൻ, കോലോ മുവാനി, ലയണൽ മെസി, കിലിയൻ എംബാപ്പെ, ലൗത്താരോ മാർട്ടിനെസ്....

 മിഡ് ഫീൽഡേഴ്‌സ്:

കെവിൻ ഡിബ്രൂയൻ, സെകോ ഫൊഫാന, പെഡ്രി, റോഡ്രി, സാദിയോ മനേ, ലൂക്കാ മോഡ്രിച്ച്, ബ്രൂണോ ഫെർണാണ്ടസ്....

ഇതര ക്ലബുകളെ അപേക്ഷിച്ച് മാഞ്ചസ്റ്റർ സിറ്റി, റയൽ മാഡ്രിഡ് താരങ്ങളാണ് ഷോർട്ട് ലിസ്റ്റിൽ കൂടുതലുള്ളത്. ഇരു ക്ലബുകളുടെയും എട്ടു താരങ്ങൾ പട്ടികയിലുണ്ട്. യൂറോപ്യൻ ലീഗുകളിൽ കളിക്കുന്നവരാണ് ഏറെയുമുള്ളത്. പ്രീമിയർ ലീഗ്-30, ലാലിഗ -21, സീരി എ -20, ബുണ്ടസ് ലീഗ -16, ലീഗ 1-9, പോർച്ചുഗൽ പ്രീമിയറ ലീഗ -3, ഡച്ച് എറെഡിവിസി -1 എന്നിങ്ങനെയാണ് വിവിധ ലീഗുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരുടെ എണ്ണം.

ഖത്തർ ലോകകപ്പിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ചില താരങ്ങൾ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. അർജൻറീനൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ്, ഫ്രാൻസ് മിഡ്ഫീൽഡർ അന്റേണിയോ ഗ്രീസ്മാൻ, ക്രൊയേഷ്യ ഡിഫൻഡർ ജോസ്‌കോ ഗ്വാർഡിയോൾ, മൊറോക്കൻ താരം സുഫിയാൻ അംറബാത്ത്, യാസിൻ ബൗനോ, ജപ്പാൻ സൂപ്പർ സബ് റിത്‌സു ഡോൺ, പോർച്ചുഗൽ പ്ലേമേക്കർ ബ്രൂണോ ഫെർണാണ്ടസ് എന്നിവരൊക്കെ ഷോർട്ട് ലിസ്റ്റിലുണ്ട്.

Cristiano Ronaldo is not on the FIFA 23 Team of the Year shortlist. Lionel Messi, Kylian Mbappe and Neymar have made it to the list.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News