85 ശതമാനം പന്ത് കൈയ്യില്‍ വെച്ച് സ്വീഡനെതിരെ റെക്കോര്‍ഡിട്ട് സ്‌പെയിന്‍

1980ന് ശേഷമുള്ള യൂറോ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ടീമിന്റെ ബോൾ പൊസിഷൻ 85 ശതമാനത്തിനും മുകളിലെത്തുന്നത്

Update: 2021-06-15 05:18 GMT
Editor : ubaid
Advertising

ഗോൾ പിറന്നില്ലെങ്കിലും ഒരുപിടി റെക്കോർഡുകൾ കൊണ്ട് ശ്രദ്ധേയമായി സ്പെയിൻ-സ്വീഡൻ മത്സരം. യൂറോ കപ്പിൽ ഒരു ടീമിന്റെ ഏറ്റവും ഉയർന്ന ബോൾ പൊസിഷൻ ഗെയിമാണ് ഇന്നലെ സ്പെയിൻ കളിച്ചത്. ഏറ്റവും കൂടുതൽ പാസുകൾ പൂർത്തിയാക്കിയ റെക്കോർഡും യൂറോയിൽ ഇനി സ്പെയിനിന് സ്വന്തം.

സ്വീഡന് കിട്ടാക്കനിയായിരുന്നു പന്ത്, കളിയുടെ 86 ശതമാനം സമയവും സ്പാനിഷ് താരങ്ങള് കയ്യടക്കി വെച്ചു. 1980ന് ശേഷമുള്ള യൂറോ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ടീമിന്റെ ബോൾ പൊസിഷൻ 85 ശതമാനത്തിനും  മുകളിലെത്തുന്നത്.

യൂറോയിൽ ഏറ്റവും കൂടുതൽ പാസുകൾ പൂർത്തിയാക്കിയ ടീമെന്ന റെക്കോർഡും സ്പെയിൻ നേടി. ഏഴ് വർഷങ്ങൾക്ക് മുമ്പ് അയർലെന്റിനെതിരായ സ്പെയിനിന്റെ തന്നെ റെക്കോർഡാണ് പഴങ്കഥയായത്. അന്ന് 859 പാസുകളായിരുന്നെങ്കിൽ സ്വീഡനെതിരെ 917 പാസുകൾ. ആദ്യപകുതിയിലെ 419 പാസുകളും യൂറോ ചരിത്രത്തിൽ റെക്കോർഡാണ്. നാണക്കേടിന്റെ റോക്കോർഡ് സ്വീഡനുമുണ്ട്. സ്പെയിൻ ഹാഫിൽ വെറും 38 പാസുകളാണ് ആദ്യപകുതിയിൽ സ്വീഡന്റെ സ്വന്തം. യൂറോയിലെ ഒരു ടീമിന്റെ ഏറ്റവും മോശം പ്രകടനമാണിത്.  യൂറോ കപ്പിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ സ്വീഡൻ ഗോൾ കണ്ടെത്താതിരുന്ന കളി കൂടിയാണിത്.

Tags:    

Editor - ubaid

contributor

Similar News