യൂറോ: യൂക്രൈയിനെ വീഴ്ത്തി ഓറഞ്ച് പടക്ക് വിജയത്തുടക്കം

ആദ്യ പകുതിയില്‍ ഇരുടീമുകളും മനോഹരമായി കളിച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. രണ്ടാം പകുതിയില്‍ നെതര്‍ലന്‍ഡ്സ് രണ്ട് ഗോളിന്റെ ആധികാരിക ലീഡ് നേടി.

Update: 2021-06-14 01:06 GMT
Advertising

പൊരുതിക്കളിച്ച യുക്രൈയിനെ വീഴ്ത്തി ഓറഞ്ച് പടക്കം വിജയം. മികച്ച പോരാട്ടം കാഴ്ചവെച്ച യുക്രൈനെതിരെ 3-2നായിരുന്നു ഡച്ച് പടയുടെ ജയം. ജിയോജിന്യോ വെനാല്‍ഡം. വൗട്ട് വെഖോസ്റ്റ്, ഡെന്‍സല്‍ ഡംഫ്രീസ് എന്നിവരാണ് നെതര്‍ലന്‍ഡ്സിന്റെ ഗോള്‍ നേടിയത്. ആന്ദ്രേ യമൊലെങ്കോ, റോമന്‍ യാറേചുക് എന്നിവര്‍ ഉക്രെയ്നിനായി ഗോളുകള്‍ മടക്കി.

ആദ്യ പകുതിയില്‍ ഇരുടീമുകളും മനോഹരമായി കളിച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. രണ്ടാം പകുതിയില്‍ നെതര്‍ലന്‍ഡ്സ് രണ്ട് ഗോളിന്റെ ആധികാരിക ലീഡ് നേടി. 52ാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍. വലതു വിങ്ങില്‍ നിന്ന് ഡംഫ്രീസിന്റെ ക്രോസില്‍ യുക്രൈന്‍ ഗോള്‍ കീപ്പര്‍ തടഞ്ഞിട്ടെങ്കിലും ഓടിയടുത്ത വെനാള്‍ഡം ഗോള്‍വല കുലുക്കി. ആറ് മിനിറ്റുകള്‍ക്കകം ഹോളണ്ട് ലീഡ് രണ്ടാക്കി ഉയര്‍ത്തി. വെഖോസ്റ്റിന്റെ വകയായിരുന്നു രണ്ടാം ഗോള്‍.

മത്സരം അനായാസം നെതര്‍ലന്‍ഡ്സ് ജയിക്കുമെന്ന് കരുതിയിരിക്കെയാണ് 75-ാം മിനിറ്റില്‍ യമൊലെങ്കോയുടെ തകര്‍പ്പന്‍ ഷോട്ടിലൂടെ യുക്രൈന്‍ ആദ്യ ഗോള്‍ നേടി. ബോക്സിന് പുറത്ത് താരം തൊടുത്തുവിട്ട ഇടങ്കാലന്‍ ഷോട്ട് ഫാര്‍ പോസ്റ്റിലേക്ക് താഴ്ന്നിറങ്ങി. നാല് മിനിറ്റുകള്‍ക്ക് ശേഷം രണ്ടാം ഗോള്‍. ഇത്തവണ ഫ്രീകിക്കില്‍ തലവച്ച് യാറേചുക് ഗോള്‍ നേടുകയായിരുന്നു. എന്നാല്‍ ഡംഫ്രീസ് ഹെഡറിലൂടെ നേടിയ മൂന്നാം ഗോള്‍ നെതര്‍ലന്‍ഡ്‌സിനെ വിജയത്തിലേക്ക് നയിച്ചു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News