റയൽ റഡാറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റാഫേൽ വരാനെ; ട്രാൻസ്ഫർ വിപണിയിൽ വമ്പൻ നീക്കങ്ങൾ

നിലവിൽ റയലിന്റെ പ്രധാന പ്രതിരോധതാരങ്ങൾ പരിക്കിന്റെ പിടിയിലായതാണ് ജനുവരി ട്രാൻസ്ഫർ വിപണിയിലെ കരുനീക്കത്തിലേക്ക് എത്തിച്ചത്.

Update: 2023-12-21 10:21 GMT
Editor : Sharafudheen TK | By : Web Desk
റയൽ റഡാറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്  താരം റാഫേൽ വരാനെ;  ട്രാൻസ്ഫർ വിപണിയിൽ വമ്പൻ നീക്കങ്ങൾ
AddThis Website Tools
Advertising

ലണ്ടൻ: ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ നിർണായക നീക്കങ്ങൾക്കൊരുങ്ങി സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡ്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ഫ്രഞ്ച് ഡിഫൻഡർ റാഫേൽ വരാനെയെയാണ് ടീം ലക്ഷ്യമിടുന്നത്. നിലവിൽ റയലിന്റെ പ്രധാന പ്രതിരോധതാരങ്ങൾ പരിക്കിന്റെ പിടിയിലായതാണ് ജനുവരി ട്രാൻസ്ഫർ വിപണിയിലെ കരുനീക്കത്തിലേക്ക് ടീമിനെ എത്തിച്ചത്. 2021 അവസാനമാണ് പത്ത് വർഷത്തെ ലാലീഗ കരിയർ അവസാനിപ്പിച്ച് താരം ഇംഗ്ലണ്ടിലെത്തിയത്.

അതേസമയം, യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗുമായുള്ള അഭിപ്രായഭിന്നതയും താരത്തിന്റെ കൂടുമാറ്റത്തിന് കാരണമാക്കുന്നതായി റിപ്പോർട്ടുണ്ട്. വൻതുക മുടക്കി ടീമിലെത്തിച്ച 30കാരന് ഈസീസണിൽ പലപ്പോഴും ആദ്യഇലവനിൽ സ്ഥാനം ലഭിച്ചിരുന്നില്ല. പരിക്കിന്റെ പിടിയിലായും മത്സരങ്ങൾ നഷ്ടമായി. ഇംഗ്ലണ്ട്താരം ഹാരി മഗ്വയറിലായിരുന്നു കോച്ച് വിശ്വാസമർപ്പിച്ചത്. ഇതോടെ താരത്തെ ക്ലബ് കൈവിടുന്നതായി പ്രചരണം ശക്തമായിരുന്നു. യുണൈറ്റഡ് ഡ്രസിംങ്‌റൂമിലെ അഭിപ്രായഭിന്നതയും ഫ്രഞ്ച് ഡിഫൻഡറുടെ പിൻമാറ്റത്തിന് കാരണമായിട്ടുണ്ട്.

റയൽ മാഡ്രിഡ് പ്രതിരോധതാരങ്ങളായ ഡേവിഡ് അലാബ, എഡർ മിലിറ്റാവോ പരിക്കിന്റെ പിടിയിലാണ്. ഇതോടെ ജർമ്മൻതാരം അന്റോണിയോ റൂഡിഗർ, സ്പാനിഷ് താരം നാച്ചോ എന്നിവർക്ക് സ്ഥിരമായി കളത്തിലിറങ്ങേണ്ട അവസ്ഥയാണ്. ഇതോടെയാണ് മുൻ താരം റാഫേൽ വരാനെയെ തിരിച്ചെത്തിക്കാനുള്ള നീക്കം റയൽ ശക്തമാക്കിയത്. റയലിനൊപ്പം നാല് ചാമ്പ്യൻസ് ലീഗ് കിരീടമടക്കം 18 ട്രോഫികളാണ് റാഫേൽ വരാനെ സ്വന്തമാക്കിയത്.

2011-2021 കാലയളവിൽ 236 മത്സരങ്ങളിൽ നിന്നായി എട്ട് ഗോളുകളും നേടിയിരുന്നു. സ്പാനിഷ് ലാലീഗയിൽ 17 കളിയിൽ നിന്ന് 13 ജയവുമായി നിലവിൽ റയൽമാഡ്രിഡ് രണ്ടാംസ്ഥാനത്താണ്. 44 പോയന്റുള്ള ജിറോണ എഫ്.സിയാണ് തലപ്പത്ത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News