പ്രതിരോധത്തിൽ പുതിയ വിദേശ താരം വരും; ലെസ്‌കോയെ കൈവിടാൻ ബ്ലാസ്റ്റേഴ്‌സ്

2021-22 സീസണിലാണ് 32 കാരൻ മഞ്ഞപ്പടയ്‌ക്കൊപ്പം ചേർന്നത്.

Update: 2024-03-10 10:01 GMT
Editor : Sharafudheen TK | By : Web Desk
Advertising

കൊച്ചി: ക്രൊയേഷ്യൻ പ്രതിരോധ താരം മാർകോ ലെസ്‌കോവിച്ചിനെ കൈവിടാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ഈ സീസൺ അവസാനത്തോടെ കരാർ അവസാനിക്കുന്ന  താരത്തെ നിലനിർത്തേണ്ടതില്ലെന്നാണ് മാനേജ്‌മെന്റ് തീരുമാനം. 2021-22 സീസണിലാണ് 32 കാരൻ മഞ്ഞപ്പടയ്‌ക്കൊപ്പം ചേർന്നത്.

 ഇവാൻ വുകോമനോവിച്ച് പരിശീലകനായ ആദ്യ സീസൺ മുതൽ ഇതുവരെ കേരള ക്ലബിനൊപ്പം തുടർന്ന ലെസ്‌കോവിച്ച്  ഡിഫൻസിലെ ക്ലബിന്റെ വല്യേട്ടനായാണ് ആരാധകർക്കിടയിൽ അറിയപ്പെട്ടത്. എന്നാൽ സമീപകാലത്ത് പരിക്കും ഫോമില്ലായ്മയും കാരണം പ്രതീക്ഷക്കൊത്തുയരാൻ താരത്തിനായില്ല. ഏഴു മത്സരങ്ങളിൽ മാത്രമാണ് ഈ സീസണിൽ കളത്തിലിറങ്ങിയത്. ക്രൊയേഷ്യൻ താരത്തിന് പകരം മറ്റൊരു വിദേശകളിക്കാരനെ സമ്മർ ട്രാൻസ്ഫറിൽ കൂടാരത്തിലെത്തിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ കണക്കുകൂട്ടൽ. 43 മത്സരങ്ങളിലാണ് ഇതുവരെ ലെസ്‌കോവിച്ച് കൊമ്പൻമാർക്കായി കളത്തിലിറങ്ങിയത്.

അതേസമയം, എഫ്‌സി ഗോവയുടെ മൊറോക്കൻ സ്‌ട്രൈക്കർ നോഹ സദൂയിയെ ടീമിലെത്തിക്കാനുള്ള ശ്രമവും ബ്ലാസ്‌റ്റേഴ്‌സ് ആരംഭിച്ചിട്ടുണ്ട്. ഐഎസ്എലിലെ മൂർച്ചയുള്ള സ്‌ട്രൈക്കർമാരിലൊരാളായ നോഹയുടെ ഗോവയുമായുള്ള കരാർ ഈ വർഷം അവസാനിക്കും. അതിവേഗ വിങർ, സ്‌ട്രൈക്കർ റോളുകളിൽ മികച്ച ട്രാക് റെക്കോർഡുള്ള താരത്തെ ടീമിലെത്തിച്ചാൽ മലയാളിക്ലബിന് വലിയ നേട്ടമാകുമെന്നാണ് വിലയിരുത്തൽ. ഐഎസ്എൽ അടുത്ത പോരാട്ടത്തിന് ബ്ലാസ്‌റ്റേഴ്‌സ് ബുധനാഴ്ച കളത്തിലിറങ്ങും. കരുത്തരായ മോഹൻബഗാനാണ് എതിരാളികൾ. കൊച്ചിയിൽ രാത്രി 7.30നാണ് ആവേശ പോരാട്ടം.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News