'ലക്ഷ്യം ഒന്ന്, ബാക്കി കലൂരിൽ'; തുടർച്ചയായ അഞ്ചാം ജയം തേടി ബംഗളൂരുവിനെതിരെ ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുന്നു

ഇന്ന് ജയിക്കാനായാൽ ബ്ലാസ്റ്റേഴ്‌സിന് ആദ്യ നാലിൽ എത്താൻ സാധിക്കും

Update: 2022-12-11 14:29 GMT
Advertising

കൊച്ചി: ഐ.എസ്.എല്ലിലെ സൗത്ത് ഇന്ത്യൻ ഡെർബിയിൽ ബംഗളൂരുവിനെതിരെ ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുന്നു. കൊച്ചി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ രാത്രി ഏഴരക്കാണ് മത്സരം. എതിരില്ലാത്ത ഒരു ഗോളിന് ജംഷഡ്പൂർ എഫ്.സിയെ വീഴ്ത്തിയ കൊമ്പന്മാർ തങ്ങളുടെ വിജയയാത്ര നാലു മത്സരങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഇന്ന് ജയിക്കാനായാൽ ബ്ലാസ്റ്റേഴ്‌സിന് ആദ്യ നാലിൽ എത്താൻ സാധിക്കും.

മികച്ച ഫോമിലുള്ള സ്‌ട്രൈക്കർ ദിമിത്രിസ് ഡയമൻഡക്കോസ് കഴിഞ്ഞ നാലു മത്സരങ്ങളിലും ഗോൾ നേടിയിട്ടുണ്ട്. എന്നാൽ സൈമൺ ഗ്രേയ്‌സണിന്റെ ബംഗളൂരു എഫ്.സി എടികെ മോഹൻബഗാനോട് ഒരു ഗോളിന് പരാജയപ്പെട്ട ശേഷമാണ് ഇന്ന് കളത്തിലിറങ്ങുന്നത്. കളിച്ച എട്ട് മത്സരങ്ങളിൽ അഞ്ചിലും ബംഗളൂരു ടീം തോറ്റിരുന്നു.

കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇലവൻ

പ്രഭ്‌സുഖൻ ഗിൽ (ഗോൾകീപ്പർ), നിഷു കുമാർ, മാർകോ ലെസ്‌കോവിച്ച്, റുയിവാഹ് ഹോർമിപാം, സന്ദീപ് സിംഗ്, അഡ്രിയാൻ ലൂണ, സഹൽ അബ്ദുസ്സമദ്, ഇവാൻ കലിയ്യൂസ്‌നി, ജിക്‌സൻ സിംഗ്, ദിമിത്രിസ് ഡയമൻഡക്കോസ്, രാഹുൽ കെ.പി.

ബംഗളൂരു എഫ്.സി ഇലവൻ

ഗുർപ്രീത് സിംഗ് സന്ധു(ഗോൾകീപ്പർ), സന്ദേശ് ജിംഗാൻ, അലക്സാണ്ടർ ജോവാനോവിച്ച്, നംഗ്യാൽ ബൂട്ടിയ, പ്രബീർ ദാസ്, സുരേഷ് വാഞ്ചം, ജാവി ഹെർണാണ്ടസ്, ഡാനിഷ് ഫാറൂഖി, നാരോം റോഷൻ സിംഗ്, റോയ് കൃഷ്ണ. സുനിൽ ഛേത്രി.

ഇന്നത്തെ മത്സരം കേരളത്തിലെ ജനങ്ങൾ വളരെ പ്രധാനമാണെന്ന് തങ്ങൾക്ക് അറിയാമെന്നും നല്ല കളി കാഴ്ചവെക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇവാൻ വുകുമാനോവിച് പറഞ്ഞു.

Kerala Blasters will face Bengaluru Fc today in the South Indian derby of ISL.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News