അലക്‌സാണ്ടർ അർണോൾഡ് ലിവർപൂളുമായി ദീർഘകാല കരാറിൽ ഒപ്പിട്ടു
ആറ് വയസ്സ് മുതല്‍ ലിവര്‍പൂള്‍ അക്കാദമിയുടെ ഭാഗമായ അലക്സാണ്ടര്‍ അര്‍ണോള്‍ഡ് 2016 ഒക്ടോബറിലാണ് ലിവര്‍പൂള്‍ സീനിയര്‍ ടീമിന് വേണ്ടി അരങ്ങേറ്റം നടത്തിയത്
പ്രതിരോധ നിര താരമായ ട്രെന്റ് അലക്‌സാണ്ടർ അർണോൾഡ് ലിവർപൂളുമായി ദീർഘകാല കരാറിൽ ഒപ്പിട്ടു. നാലു വർഷത്തേക്ക് കൂടിയാണ് 22 കാരനായ താരത്തിന്റെ പുതിയ കരാർ നീട്ടിയത്. ഇതോടെ 2025 വരെ അലക്‌സാണ്ടർ അർണോൾഡ് ലിവർപൂളിൽ തുടരും.
2016 ൽ ക്ലബിനായി അരങ്ങേറ്റം കുറിച്ച അലക്‌സാണ്ടർ അർണോൾഡ് പുതിയ കരാർ ഒപ്പ് വച്ചതോടെ ലിവർപൂളിൽ മൊ സലാഹ്, വിർജിൽ വാൻ ഡെയ്ക് എന്നിവർക്ക് ശേഷം ഏറ്റവും അധികം പ്രതിഫലം പറ്റുന്ന താരം കൂടിയായി മാറി. വളരെ എളുപ്പമുള്ള തീരുമാനം എന്നാണ് പുതിയ കരാറിനെ കുറിച്ചു താരം പ്രതികരിച്ചത്.
ആറ് വയസ്സ് മുതല്‍ ലിവര്‍പൂള്‍ അക്കാദമിയുടെ ഭാഗമായ അലക്സാണ്ടര്‍ അര്‍ണോള്‍ഡ് 2016 ഒക്ടോബറിലാണ് ലിവര്‍പൂള്‍ സീനിയര്‍ ടീമിന് വേണ്ടി അരങ്ങേറ്റം നടത്തിയത്. ലിവര്‍പൂളിന് വേണ്ടി ഇതുവരെ 67മത്സരങ്ങള്‍ കളിച്ച അലക്സാണ്ടര്‍ അര്‍ണോള്‍ഡ് 4 ഗോളുകളും നേടിയിട്ടുണ്ട്. അരങ്ങേറ്റം മുതല്‍ മികച്ച പ്രകടനം കാഴ്ചവെച്ച അലക്സാണ്ടര്‍ അര്‍ണോള്‍ഡ് റഷ്യയിലേക്ക് പോയ ഇംഗ്ലണ്ട് ടീമിലും സ്ഥാനം പിടിച്ചിരുന്നെങ്കിലും പരിക്കുകാരണം കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. 2017ല്‍ കരാര്‍ പുതുക്കിയ അര്‍ണോള്‍ഡ് ഈ കാലയളവായില്‍ കൈവരിച്ച പുരോഗതിയാണ് താരത്തിന് പുതിയ കരാര്‍ നല്‍കാന്‍ ലിവര്‍പൂളിനെ പ്രേരിപ്പിച്ചത്.
വേഗത, ക്രോസിങ്, കൃത്യമായ പൊസിഷനുകളിൽ എത്താനുള്ള മികവ് എന്നിവ അലക്‌സാണ്ടറിലെ ഒരു ലോകോത്തര ഫുൾബാകാക്കി. ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ 2019-20 സീസണിൽ പന്ത്രണ്ട് അസിസ്റ്റുമായി ഏറ്റവും കൂടുതൽ ഗോളുകൾക്ക് വഴിയൊരുക്കിയ പ്രതിരോധ താരമാണ് ഈ ഇംഗ്ലീഷ് ഫുട്‍ബോളർ.