വലവിരിച്ചത് ഗൾഫ് ക്ലബുകൾ: ഡയസ് ഒടുവിൽ മുംബൈയുടെ പോക്കറ്റിൽ
ഡയസിന് ഗൾഫ് ക്ലബുകളിൽനിന്നു മികച്ച ഓഫറുകളുണ്ടായിരുന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
മുംബൈ: കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്‍റെ മിന്നും താരമായ അര്‍ജന്റീനക്കാരന്‍ ഹോര്‍ഹെ പെരേര ഡയസിനെ മുംബൈ സിറ്റി എഫ്.സി സ്വന്തമാക്കി. കഴിഞ്ഞ സീസണില്‍ ലോണ്‍ അടിസ്ഥാനത്തിലാണ് താരം കേരളാ ബ്ലാസ്റ്റേഴസില്‍ എത്തിയത്. ലോണ്‍ കലാവധി കഴിഞ്ഞതോടെ അര്‍ജന്‍റീനന്‍ ക്ലബിലേക്ക് താരം തിരിച്ചുപോയിരുന്നു. എന്നാല്‍ താരം അവിടെ നിന്നില്ല.
ഡയസിന് ഗൾഫ് ക്ലബുകളിൽനിന്നു മികച്ച ഓഫറുകളുണ്ടായിരുന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനും ആരാധകർക്കും നന്ദി അറിയിക്കുന്നതായും, വീണ്ടും കാണാമെന്നും ഡയസ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചിരുന്നു. ഡയസ് ഇനി ഇന്ത്യയിൽ കളിക്കില്ലെന്നാണു ബ്ലാസ്റ്റേഴ്സ് ആരാധകർ കരുതിയിരുന്നത്. ഡയസിനെ സ്വന്തമാക്കാന്‍ ബ്ലാസ്റ്റേഴ്സ് ക്യാമ്പ് പരമാവധി ശ്രമിച്ചെങ്കിലും അവസാന നിമിഷമാണ് താരത്തെ മുംബൈ സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഉജ്ജ്വല പ്രകടനമാണ് ഡയസ് കാഴ്ചവെച്ചത്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിലെ കുന്തമുനയായിരുന്നു അൽവാരോ വാസ്ക്വസിനേയും ഇക്കുറി നിലനിർത്താൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നില്ല.അൽവാരോയെ എഫ് സി ഗോവ റാഞ്ചുകയും ചെയ്തു.
🚨 𝗖𝗟𝗨𝗕 𝗦𝗧𝗔𝗧𝗘𝗠𝗘𝗡𝗧 🚨
— Mumbai City FC (@MumbaiCityFC) July 20, ൨൦൨൨
Mumbai City are delighted to announce the signing of Jorge Pereyra Díaz - subject to a medical ✍️#HolaJorge #MumbaiCity #AamchiCity 🔵 pic.twitter.com/DTAGEZorn1
കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിനായി എട്ട് ഗോളുകൾ നേടിയിരുന്നു. കളിക്കളത്തിനകത്തും പുറത്തും നല്ല സ്വഭാവത്തിനും പോസിറ്റീവ് മാനസികാവസ്ഥയ്ക്കും പേരുകേട്ട പെരേയ് ഡയസ് ഒരു ടീം കളിക്കാരനാണെന്ന് മാത്രമല്ല, ഗോളുകൾ നേടുന്നതിനേക്കാൾ നിർണായക നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കാനും മുന്‍പന്തിയിലുണ്ടായിരുന്നു. ഗോള്‍മുഖത്ത് ഡയസ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എതിര്‍ ടീമിന് എന്നും തലവേദനയായിരുന്നു.
Summary- Mumbai City FC announce Jorge Pereyra Diaz