സഹലും രാഹുലും കളത്തിൽ: ബംഗളൂരുവിനെ പൂട്ടാൻ ബ്ലാസ്റ്റേഴ്സ് തയ്യാർ, ലൈനപ്പ് പ്രഖ്യാപിച്ചു

പരിക്ക് പൂർണമായും ഭേദമാകാത്തതിനാൽ ലെസ്‌കോവിച്ച് ഇന്നും കളിക്കുന്നില്ല

Update: 2023-02-11 13:54 GMT
Editor : rishad | By : Web Desk
കേരള ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങള്‍ പരിശീലനത്തിനിടെ
Advertising

ബംഗളൂരു: നിർണായക മത്സരത്തിൽ ബംഗളൂരു എഫ്.സിയെ നേരിടാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഇലവൻ പ്രഖ്യാപിച്ചു. മലയാളി താരങ്ങളായ സഹൽ അബ്ദുൽസമദും രാഹുൽ പി.കെയും ആദ്യ ഇലവനിൽ ഇടംനേടി. പരിക്ക് പൂർണമായും ഭേദമാകാത്തതിനാൽ ലെസ്‌കോവിച്ച് ഇന്നും കളിക്കുന്നില്ല. ദിമിത്രിയോസ്, ലൂണ, ജീക്‌സൺ, ഹോർമിപാം, വിക്ടർ, ഗിൽ എന്നിവരെല്ലാം ആദ്യ ഇലവനിൽ ഉണ്ട്.

ഗോൾവല കാക്കുന്നത് പ്രഭ്‌സുഗാൻ സിങ് ഗിൽ ആണ്. 4-3-3 ആണ് ബ്ലാസ്റ്റേഴ്‌സിന്റെ ലൈനപ്പ്. അതേസമംയ കരൺജീത്ത് സിംഗ്, ഡാനിഷ് ഫറൂഖ് ഭട്ട്, ആയുഷ് അധികാരി, ഹർമൻജ്യോത് സിംഗ് ഖബ്ര, സൗരവ് മാണ്ടൽ, ബിദ്യാസാഗർ സിംഗ്, വിബിൻ മോഹൻ, ബ്രൈസ് മിറാണ്ട, അപ്പസ്തലോസ് ജിയാന്നു എന്നിവരാണ് പകരക്കാരുടെ നിരയിൽ.

നിലവിൽ 17 കളികളിൽ നിന്ന് 31 പോയിന്റ് നേടിയ ബ്ലാസ്റ്റേഴ്സിന് ഇന്നത്തെ മത്സരം വിജയിച്ചാൽ പ്ലേ ഓഫ് ഉറപ്പിക്കാം. 17 കളികളിൽ നിന്നായി 25 പോയിന്റുമായി ഏഴാം സ്ഥാനത്താണ് ബംഗലൂരു എഫ്സി.  സെമി ഉറപ്പിച്ച മുംബൈ സിറ്റിക്കും ഹൈദരാബാദിനും തൊട്ടുപിന്നിൽ മൂന്നാം സ്ഥാനത്താണ് നിലവിൽ പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയിലെ സ്വന്തം ഗ്രൗണ്ടിൽ ചെന്നൈയിൻ എഫ്.സിക്കെതിരായ വിജയത്തോടെ ആത്മവിശ്വാസം തിരിച്ചുപിടിച്ചിരിക്കുകയാണ് കൊമ്പന്മാർ.

അവസാനമായി കളിച്ച നാലിൽ മൂന്നും തോറ്റായിരുന്നു ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങിയത്. എന്നാൽ, അഡ്രിയാൻ ലൂണയുടെയും രാഹുൽ കെ.പിയുടെയും ഗോളുകളുടെ കരുത്തിൽ കേരളം വിജയവഴിയിലേക്ക് തിരിച്ചെത്തിയ ആശ്വാസത്തിലാണ് ആരാധകര്‍. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News