ബ്ലാസ്റ്റേഴ്‌സിനെതിരായ വിവാദ പരാമർശം;ജിങ്കന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിശ്ചലം

ബ്ലാസ്റ്റേഴ്‌സ് ആരാധകർ ശക്തമായ പ്രതിഷേധമാണ് ജിങ്കനെതിരെ ഉയർത്തിയത്

Update: 2022-02-21 12:09 GMT
Editor : Dibin Gopan | By : Web Desk
Advertising

കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ വിവാദ പരാമർശത്തിന് പിന്നാലെ സങ്കേശ് ജിങ്കന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിശ്ചലമായി.ഫെബ്രുവരി 19 ന് നടന്ന കേരള ബ്ലാസ്റ്റേഴ്‌സ്-എ.ടി.കെ മോഹൻ ബഗാൻ മത്സരത്തിന് ശേഷം ജിങ്കൻ നടത്തിയ പ്രസ്താവനയാണ് വിവാദമായത്.

ഔറതോം കി സാഥ് മാച്ച് ഖേൽ ആയാ ഹൂം (പെൺകുട്ടികൾക്കൊപ്പം കളിച്ചു)എന്നാണ് ജിങ്കൻ പറഞ്ഞത്. കളി കഴിഞ്ഞു ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിപ്പോകുന്ന വേളയിലായിരുന്നു പ്രതിരോധതാരത്തിന്റെ വാക്കുകൾ. വാക്കുകൾ വിവാദമായതോടെ ജിങ്കൻ മാപ്പു പറഞ്ഞു. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശ്യമുണ്ടായിരുന്നില്ല എന്നും കളി സമനിലയിലായതിന്റെ ഇച്ഛാഭംഗം മൂലമാണ് അതു പറയേണ്ടി വന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, ബ്ലാസ്റ്റേഴ്‌സ് ആരാധകർ ശക്തമായ പ്രതിഷേധമാണ് ജിങ്കനെതിരെ ഉയർത്തിയത്. 2014 മുതൽ 2020 വരെ കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന 2020 ലാണ് എ.ടി.കെയിലേക്ക് ചേക്കേറുന്നത്. പിന്നീട് ക്രൊയേഷ്യൻ ക്ലബായ സിബനിക്കിൽ എത്തിയെങ്കലും പരിക്ക് താരത്തിന് തിരിച്ചടിയാകുകയായിരുന്നു.2022 ഐ.എസ്.എൽ സീസണിന്റെ പകുതിയോടെയാണ് താരം എ.ടി.കെയിലേക്ക് വീണ്ടുമെത്തിയത്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News