സന്തോഷ് ട്രോഫി; ആവേശം പടർത്തി പ്രചാരണ പരിപാടികൾ
ഏപ്രിൽ 16 ന് രാത്രി എട്ടുമണിക്ക് പയ്യനാട് സ്റ്റേഡിയത്തിലെ കേരള - രാജസ്ഥാൻ പോരാട്ടമാണ് ഉദ്ഘാടന മത്സരം
മലപ്പുറം ജില്ലയിലാകെ ആവേശം പടർത്തി സന്തോഷ് ട്രോഫി ഫുട്‌ബോൾ ടൂർണമെന്റിന്റെ പ്രചാരണ പരിപാടികൾ. പ്രചാരണത്തിന്റെ ഭാഗമായി മലപ്പുറം കോഡൂരിൽ ബാലസംഘം പ്രവർത്തകർ ജെൻഡർ ന്യൂട്രൽ ഫുട്‌ബോൾ മത്സരം സംഘടിപ്പിച്ചു. ഈ മാസം 16 മുതൽ മെയ് രണ്ട് വരെ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് മലപ്പുറം വേദിയാകുകയാണ്. സന്തോഷ് ട്രോഫി പ്രചാരണ ജാഥയായ 'സന്തോഷാരവം' ജില്ല മുഴുവൻ പര്യടനം പൂർത്തിയാക്കിയിരുന്നു.
മലപ്പുറം വേദിയാകുന്ന ഇന്ത്യൻ ഫുട്‌ബോൾ മാമാങ്കം കാൽപന്ത് ചരിത്രത്തിന്റെ തന്നെ ഭാഗമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മലപ്പുറം കോട്ടപ്പടി, മഞ്ചേരി പയ്യനാട് സ്റ്റേഡിയങ്ങളിലായാണ് സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾ നടക്കുക. രണ്ട് ഗ്രൂപ്പുകളിലായി കേരളമുൾപ്പെടെ 10 ടീമുകൾ പന്ത്തട്ടും. ഏപ്രിൽ 16 ന് രാത്രി എട്ടുമണിക്ക് പയ്യനാട് സ്റ്റേഡിയത്തിലെ കേരള - രാജസ്ഥാൻ പോരാട്ടമാണ് ഉദ്ഘാടന മത്സരം.
Santosh Trophy; Exciting campaign events