യൂറോ ഗോൾഡൻ ബൂട്ട് റൊണാൾഡോക്ക് ലഭിക്കുമോ?

അതേസമയം മൂന്നു ഗോളുകൾ വീതം നേടിയ ഡെന്മാർക്ക് താരമായ കാസ്പർ ഡോൾബെർഗ്, ഹാരി കേൻ, റഹീം സ്റ്റെർലിങ് എന്നിവര്‍ റൊണാൾഡോയുടെ ഗോൾഡൻ ബൂട്ട് മോഹങ്ങൾക്ക് വെല്ലുവിളി സൃഷ്ടിക്കുന്നു

Update: 2021-07-05 02:40 GMT
Editor : ubaid | By : Web Desk
Advertising

യൂറോ കപ്പ് ഗോള്‍ഡന്‍ ബൂട്ടിനുള്ള പോരാട്ടത്തില്‍ പോര്‍ച്ചുഗല്‍ നായകന്‍ റൊണാള്‍ഡോയും ചെക്ക് റിപ്പബ്ലിക്കിന്റെ പാട്രിക്ക് ഷിക്കും ഒപ്പത്തിനൊപ്പം. ഡെന്മാർക്കിനെതിരെ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്ക് തോൽവി വഴങ്ങിയെങ്കിലും മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിന്റെ ഗോൾ നേടിയ പാട്രിക്ക് ഷിക്ക് റൊണാൾഡോക്കൊപ്പം യൂറോ കപ്പിലെ ഗോളുകളുടെ എണ്ണം അഞ്ചാക്കി. എന്നാൽ ഇഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ റൊണാൾഡോക്കാണ് മുന്‍തൂക്കമെന്നാണ് യുവേഫ പറയുന്നത്. 

യൂറോ കപ്പ് ഗോൾഡൻ ബൂട്ട് ജേതാക്കളെ തിരഞ്ഞെടുക്കാനുള്ള നിയമങ്ങൾ പ്രകാരം രണ്ടു താരങ്ങൾ ഒരുപോലെ ഗോൾ നേടി ഒപ്പത്തിനൊപ്പമെത്തിയാൽ അവർ നേടിയ അസിസ്റ്റുകളുടെ എണ്ണം പരിഗണിച്ചാവും അന്തിമ വിജയിയെ തിരഞ്ഞെടുക്കുക. ഷിക്ക് അഞ്ചു ഗോളുകൾ നേടിയിട്ടുണ്ടെങ്കിലും അസിസ്റ്റുകളൊന്നും ചെക് താരത്തിനില്ല. എന്നാൽ ജർമനിക്കെതിരായ മത്സരത്തിൽ സ്വന്തമാക്കിയ ഒരു അസിസ്റ്റ് ഇക്കാര്യത്തിൽ റൊണാൾഡോക്ക് മുൻ‌തൂക്കം നൽകുന്നു.

Full View

ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളുകളാണ് പോർച്ചുഗൽ നായകൻ അടിച്ചു കൂട്ടിയത്. ഹംഗറിക്കെതിരെ ഇരട്ടഗോളുകൾ നേടി ടൂർണമെന്റിനു തുടക്കമിട്ട താരം പിന്നീട് ജർമനിക്കെതിരെ ഒരു ഗോളും ഫ്രാൻസിനെതിരെ രണ്ടു ഗോളും നേടിയാണ് ടൂർണമെന്റിലെ ടോപ് സ്കോറർമാരിൽ മുന്നിലെത്തിയത്.

ഗോൾ പട്ടികയിൽ ഗോള്‍ നേട്ടത്തില്‍ റൊണാള്‍ഡോക്ക് അടുത്തുള്ള കളിക്കാരുടെ ടീമുകളും പുറത്തായി - ഫ്രാൻസിന്റെ കരീം ബെൻസെമ, സ്വീഡന്റെ എമിൽ ഫോർസ്ബർഗ്, ബെൽജിയത്തിന്റെ റൊമേലു ലുകാകു എന്നിവരെല്ലാം നാല് ഗോളുകൾക്ക് ടീമുകളുടെ യാത്ര അവസാനിച്ചു.  അതേസമയം മൂന്നു ഗോളുകൾ വീതം നേടിയ ഡെന്മാർക്കിന്റെ താരമായ കാസ്പർ ഡോൾബെർഗ്, ഹാരി കേൻ, റഹീം സ്റ്റെർലിങ് എന്നിവര്‍ റൊണാൾഡോയുടെ ഗോൾഡൻ ബൂട്ട് മോഹങ്ങൾക്ക് വെല്ലുവിളി സൃഷ്ടിക്കുന്നു.

യൂറോയില്‍ ഏറ്റവും ഗോളുകള്‍ നേടിയ താരങ്ങള്‍

യൂറോ 2000ല്‍ പാട്രിക് ക്ലൈവര്‍ട്ടും മിലോസെവിക്കും 5ഗോളുകള്‍ വീതം നേടി ടോപ്പ് സ്കോറര്‍മാരായി. മിഷേല്‍ പ്ലാറ്റിനി ( 9ഗോളുകള്‍, 1984) മാര്‍ക്കോ വാന്‍ ബാസ്റ്റണ്‍ (5ഗോളുകള്‍, 1988), അലന്‍ ഷിയറര്‍ (5ഗോളുകള്‍, 1996), മിലന്‍ ബാറോസ് (5ഗോളുകള്‍, 2004), ആന്റോണിയോ ഗ്രീസ്മാന്‍ (6ഗോളുകള്‍, 2016) എന്നിവരാണ് ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ മറ്റ് താരങ്ങള്‍. 

Tags:    

Editor - ubaid

contributor

By - Web Desk

contributor

Similar News