ഇന്ത്യന്‍ ഫുട്ബോള്‍ വളര്‍ച്ചയുടെ പാതയിലെന്ന് അര്‍ജന്‍റീന ഫുട്ബോള്‍ ഇതിഹാസം ഹാവിയര്‍ മെഷറാനോ
മീഡിയാവണ്ണിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മഷറാനോയുടെ അഭിപ്രായപ്രകടനം
ഖത്തര്‍ ലോകകപ്പ് ഏറ്റവും മനോഹരമായ അനുഭവമായിരിക്കുമെന്ന് അര്‍ജന്‍റീന ഫുട്ബോള്‍ ഇതിഹാസം ഹാവിയര്‍ മഷറാനോ. അര്‍ജന്‍റീന ടൂര്‍ണമെന്‍റില്‍ മികച്ച പ്രകടനം കാഴ്ച വെക്കുമെന്നും ഇന്ത്യന്‍ ഫുട്ബോള്‍ വളര്‍ച്ചയുടെ പാതയിലാണെന്നും മഷറാനോ ദോഹയില്‍ മീഡിയവണിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
ഇപ്പോള്‍ നടക്കുന്ന ഫിഫ അറബ് കപ്പ് ലോകകപ്പിന്‍റെ ടെസ്റ്റ് റണ്ണാണ്. വലിയ പ്രതീക്ഷയാണ് ഖത്തര്‍ ലോകകപ്പിനെ കുറിച്ച് തനിക്കുള്ളത് എന്നും.ടൂര്‍ണമെന്‍റ് മനോഹരമാക്കാന്‍ സാധ്യമായതെല്ലാം ഖത്തര്‍ ചെയ്യുന്നുണ്ട് എന്നും മഷറാനോ പറഞ്ഞു.വിവിധ രാജ്യക്കാരായ കാണികള്‍ക്ക് സ്വന്തം നാട്ടിലിരുന്ന് കളികാണുന്ന അനുഭവം സമ്മാനിക്കാനാണ് ഖത്തര്‍ ശ്രമിക്കുന്നത്.മനോഹരമായ സ്റ്റേഡിയങ്ങളാണ് ഖത്തര്‍ ഒരുക്കിയിരിക്കുന്നത്.സൌകര്യങ്ങളും സാങ്കേതിക വിദ്യയുമെല്ലാം ഗംഭീരം. അദ്ദേഹം പറഞ്ഞു.
അര്‍ജന്‍റീനയെക്കുറിച്ച ചോദ്യത്തിന് മഷറാനോയുടെ മറുപടി ഇങ്ങനെയായിരുന്നു.'അര്‍ജന്‍റീന ടീം അതിഗംഭീരമായാണിപ്പോള്‍ കളിക്കുന്നത്.കോപ്പ കിരീടം അതിന്‍റെ ഉദാഹരണമാണ്. അത് കൊണ്ടാണ് അര്‍ജന്‍റീനക്ക് ഖത്തറിലേക്കുള്ള യോഗ്യത വേഗം നേടാനായത്. ടീമിന്‍റെ നിലവിലുള്ള അവസ്ഥ ഏറെ സന്തോഷകരമാണ്. ഖത്തറില്‍ മികച്ച പ്രകടനം അര്‍ജന്‍റീന കാഴ്ച വെക്കും. അദ്ദേഹം പറഞ്ഞു.
ഫുട്ബോള്‍ ആഗോളതലത്തില്‍ തന്നെ വളര്‍ന്നുകൊണ്ടിരിക്കുന്നു. നേരത്തെ ചിത്രത്തിലില്ലാതിരുന്ന പല രാജ്യങ്ങളും വരവറിയിക്കുന്നു. ടെക്നോളജിയുടെ വളര്‍ച്ചയും ഗുണകരമാണ്. ഇന്ത്യന്‍ ഫുട്ബോളും വളര്‍ച്ചയുടെ പാതയില്‍ തന്നെയാണെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.