ഭാര്യയുടെ ഗാര്‍ഹിക പീഡന പരാതിയില്‍ മുഹമ്മദ് ഷമിക്ക് ജാമ്യം

കേസ് നടപടികൾ പുരോഗമിക്കുന്നതിനിടെ മുൻകൂർ ജാമ്യമെടുത്തില്ലെങ്കിൽ താരത്തെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു

Update: 2023-09-19 13:20 GMT

മുഹമ്മദ് ഷമിയും ഹസിന്‍ ജഹാനും

Advertising

ഭാര്യ ഹസിന്‍ ജഹാന്‍റെ ഗാര്‍ഹിക പീഡന പരാതിയില്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ മുഹമ്മദ് ഷമിക്ക് ജാമ്യം. കേസ് നടപടികൾ പുരോഗമിക്കുന്നതിനിടെ മുൻകൂർ ജാമ്യമെടുത്തില്ലെങ്കിൽ താരത്തെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് നേരത്തെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീം പ്രഖ്യാപന സമയത്തും ഹസിൻ ജഹാന്‍ കോടതിയെ സമീപിച്ചിരുന്നു. ഷമിക്ക് പുറമേ സഹോദരൻ മുഹമ്മദ് ഹസീബിനെതിരെയും ഹസിന്‍ ജഹാന്‍ ഗാര്‍ഹിക പീഡനക്കേസ് കൊടുത്തിരുന്നു. ഇരുവര്‍ക്കും കൊല്‍ക്കത്തയിലെ അലിപൂര്‍ സിവില്‍ കോടതിയാണ് നിലവില്‍ ജാമ്യം അനുവദിച്ചത്.

2011ലാണ് മോഡലായ ഹസീൻ ജഹാനും ഷമിയും ആദ്യമായി കണ്ടുമുട്ടുന്നത്. ഈ സമയത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ചിയർഗേളായിരുന്നു ഹസീൻ. പിന്നീട് ഇരുവരും പ്രണയത്തിലാകുകയും 2014ൽ വിവാഹിതരാകുകയും ചെയ്തു. എന്നാൽ, 2018ൽ ഷമിക്കെതിരെ ഗാർഹിക പീഡനം ഉൾപ്പെടെയുള്ള പരാതികളുമായി ഹസീൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.

അതിക്രമം, വാതുവയ്പ്പ് ഉൾപ്പെടെയുള്ള ആരോപണങ്ങളും ഇവർ ഷമിക്കെതിരെ ഉയർത്തിയിരുന്നു.2018 മാർച്ച് എട്ടിനാണ് ജാദവ്പൂർ പൊലീസ് സ്റ്റേഷനിൽ ഹസീൻ ജഹാൻ ഷമിക്കെതിരെ പരാതി നൽകിയത്. തുടർന്ന് സ്ത്രീധനം ചോദിച്ച് പീഡനം, സ്ത്രീക്കെതിരായ അതിക്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി താരത്തിനെതിരെ കേസെടുത്തിരുന്നു.

സൗത്ത് 24 പർഗാനാസിലെ ആലിപോർ അഡിഷനൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് ഷമിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു. പിന്നീട് സെഷൻസ് കോടതിയെ സമീപിച്ച് താരം വാറന്‍റിന് സ്റ്റേ വാങ്ങുകയായിരുന്നു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News