'ടി 20 ലോകകപ്പ് കളിക്കാൻ പാണ്ഡ്യ പരിക്ക് മറച്ച് വക്കുന്നു'; ഗുരുതര ആരോപണവുമായി മുന്‍ കിവീസ് താരം

'മറ്റുള്ളവർ നന്നായി പന്തെറിയുമ്പോൾ ഞാൻ എന്തിന് എറിയണം എന്നാണ് പാണ്ഡ്യ ചോദിച്ചത്'

Update: 2024-04-13 13:58 GMT
Advertising

ഐ.പി.എല്ലിൽ ആദ്യ രണ്ട് കളികളിൽ മുംബൈ ഇന്ത്യൻസിനായി നാലോവര്‍ പന്തെറിഞ്ഞ ഹർദിക് പാണ്ഡ്യക്ക് പിന്നീടുള്ള മത്സരങ്ങളിൽ എന്താണ് സംഭവിച്ചത്? ഡൽഹിക്കെതിരെയും ആർ.സി.ബിക്കെതിരെയും മുംബൈ ജയിച്ച മത്സരങ്ങളിൽ പാണ്ഡ്യ അധികം പന്തെറിയാത്തതിന്റെ കാരണം നേരത്തേ മുതൽ തന്നെ സോഷ്യൽ മീഡിയ അന്വേഷിക്കുന്നുണ്ട്. ബാക്കിയുള്ളവർ നന്നായി പന്തെറിയുന്നുണ്ട് എന്നായിരുന്നു ഹർദികിതിന് കാരണമായി  പറഞ്ഞത്. 

ഇപ്പോഴിതാ മുംബൈ നായകനെതിരെ ഗുരതരാരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ കിവീസ് താരവും കമന്റേറ്ററുമായ സൈമൺ ഡുൾ. പാണ്ഡ്യക്ക് പരിക്കാണെന്നും ടി 20 ലോകകപ്പ് ടീമിൽ നിന്ന് പുറത്താവാതിരിക്കാനാണ് പരിക്ക് മറച്ച് വച്ച് അഭിനയിക്കുന്നത് എന്നും ഡുൾ പറഞ്ഞു.

'മുംബൈയുടെ ആദ്യ രണ്ട് കളികളിലും ഹർദിക് പന്തെറിഞ്ഞിരുന്നു. പിന്നീടുള്ള രണ്ട് കളികളിൽ പന്തെറിയാൻ കൂട്ടാക്കിയില്ല. മറ്റുള്ളവർ നന്നായി പന്തെറിയുമ്പോൾ ഞാൻ എന്തിന് എറിയണം എന്നായിരുന്നു പാണ്ഡ്യയുടെ വിശദീകരണം. ആർ.സി.ബിക്കെതിരെ വെറും ഒരോവറാണ് താരം എറിഞ്ഞത്. പാണ്ഡ്യത്ത് പരിക്കുണ്ടെന്ന് ഉറപ്പാണ്. അത് മറക്കാനാണ് ന്യായീകരണങ്ങൾ ചമക്കുന്നത്. പന്തെറിയുക കൂടെ ചെയ്യുകയാണെങ്കിൽ മാത്രം താരത്തെ ലോകകപ്പ് ടീമിൽ എടുക്കാവൂ'- ഡുൾ പറഞ്ഞു. ഐ.പി.എൽ ഈ സീസണിൽ ഇതുവരെ ഒരു വിക്കറ്റാണ് പാണ്ഡ്യയുടെ സമ്പാദ്യം.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News