'റോയല്‍ മാഡ്രിഡ്'; എസ്പന്യോളിനെ നാല് ഗോളിന് തകര്‍ത്തു, ലാലിഗ കിരീടം റയല്‍ മാഡ്രിഡിന്

റയൽ മാഡ്രിഡിന്‍റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരമായി ഇതോടെ ബ്രസീലിയൻ കളിക്കാരന്‍ മാഴ്സെലോ മാറി

Update: 2022-04-30 18:33 GMT
Advertising

സ്പാ​നി​ഷ് ലാ ​ലി​ഗ കിരീടം റയല്‍ മാഡ്രിഡിന്. റയലിന്‍റെ 35-ാം കിരീട നേട്ടമാണിത്. എ​സ്പാ​ന്യോ​ളി​നെ 4-0ത്തി​ന് ത​ക​ർ​ത്തതോടെ റ​യ​ലി​ന് നാ​ലു മ​ത്സ​രം ശേ​ഷി​ക്കെ 17 ​പോ​യിന്‍റിന്‍റെ ലീഡായി. ഒന്നാം സ്ഥാനത്തുള്ള റയലിന് 81ഉം ​ര​ണ്ടാ​മ​തു​ള്ള സെ​വി​യ്യ​ക്ക് 64ഉം ​പോ​യിന്‍റുമാണുള്ളത്. ഒ​രു മ​ത്സ​രം കു​റ​ച്ചു ക​ളി​ച്ച ബാ​ഴ്സ​ലോ​ണ​യാ​ണ് മൂന്നാമത്. 63 പോയിന്‍റാണ് ബാഴ്സക്കുള്ളത്. മൂ​ന്നാ​മ​ത്. റയ​ലി​നാ​യി റോ​ഡ്രി​ഗോ (33, 43) ഇരട്ട ഗോള്‍ കണ്ടെത്തി. മാ​ർ​കോ അ​സെ​ൻ​സ്യോ (55), ക​രീം ബെ​ൻ​സേ​മ (81) എ​ന്നി​വ​രും സ്കോ​ർ ചെ​യ്തു. 

ആദ്യ പകുതിയിൽ 33, 43 മിനിറ്റുകളിൽ ഗോൾ കണ്ടത്തിയ ബ്രസീലിയൻ താരം റോഡ്രിഗോ റയലിന് മികച്ച തുടക്കമാണ് നൽകിയത്. മാഴ്സെലോയുടെ പാസിൽ നിന്നു ആദ്യ ഗോൾ സ്കോര്‍ ചെയ്ത റോഡ്രിഗോ ഹെരേരയുടെ പിഴവിൽ നിന്നാണ് രണ്ടാം ഗോള്‍ നേടിയത്. ഗോൾ തിരിച്ചടിക്കാൻ എസ്പന്യോള്‍ രണ്ടാം പകുതിയിൽ ശ്രമിച്ചെങ്കിലും കൗണ്ടർ അറ്റാക്കിലൂടെ റയൽ പ്രതിരോധിച്ചു.

കിരീട നേട്ടത്തോടെ ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമ്മനി, ഇറ്റലി എന്നീ രാജ്യങ്ങൾക്ക് പിറകെ സ്‌പെയിനിലും ലീഗ് കിരീടം ഉയർത്തുക എന്ന അത്യപൂർവ നേട്ടമാണ് റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടി സ്വന്തമാക്കിയത്. റയൽ മാഡ്രിഡിന്‍റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരമായി ഇതോടെ ബ്രസീലിയൻ കളിക്കാരന്‍ മാഴ്സെലോ മാറി. റയലിന്‍റെ ജഴ്സിയില്‍ മാഴ്സെലോയുടെ 24 മത്തെ കിരീടനേട്ടമാണിത്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News