ഫ്രഞ്ച് വിപ്ലവം; പി.എസ്.ജിക്കെതിരെ നാണംകെട്ട് ബാർസലോണ

ചാമ്പ്യന്‍സ് ലീഗ് ആദ്യ സെമിയില്‍ പി.എസ്.ജി ബൊറൂഷ്യ പോരാട്ടം

Update: 2024-04-17 05:47 GMT
Advertising

ബാഴ്സലോണ: യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്ന് സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണ സെമി കാണാതെ പുറത്ത്. രണ്ടാം പാദത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് പി.എസ്.ജി ബാഴ്‌സയെ തകർത്തത്. ഇരുപാദങ്ങളിലുമായി നാലിനെതിരെ ആറ് ഗോളുകൾക്ക് പി.എസ്.ജി സെമി പ്രവേശം ഉറപ്പിച്ചു.

നേരത്തേ പി.എസ്.ജിയുടെ തട്ടകത്തിൽ വച്ച് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ജയിച്ച് കയറിയ ബാഴ്‌സയെ അതേ നാണയത്തിലാണ് എംബാപ്പെയും സംഘവും തിരിച്ചടിച്ചത്.  എംബാപ്പെ  ഇരട്ട ഗോൾ കണ്ടെത്തിയ മത്സരത്തിൽ ഒസ്മാൻ ഡെംബാലെയും വിറ്റിന്യയും  ചേര്‍ന്ന് ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. 

12ാം മിനിറ്റിൽ വലകുലുക്കി സ്വന്തം തട്ടകത്തിൽ ബാഴ്‌സയാണ് മുന്നിലെത്തിയതെങ്കിലും പി.എസ്.ജി ഗംഭീര തിരിച്ചുവരവിലൂടെ കളി പിടിക്കുകയായിരുന്നു. 22ാം മിനിറ്റിൽ റൊണാൾഡ് അരോഹു ചുവപ്പ് കാർഡ് പുറത്തായത് ബാഴ്‌സക്ക് തിരിച്ചടിയായി.

മറ്റൊരു മത്സരത്തിൽ ജർമൻ വമ്പന്മാരായ ബൊറൂഷ്യ ഡോട്മുണ്ട് സ്പാനിഷ് കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ തകർത്തു. രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു രണ്ടാം പാദത്തിൽ ബൊറൂഷ്യയുടെ വിജയം. ഇരുപാദങ്ങളിലുമായി നാലിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഡോട്മുണ്ട് സെമിയുറപ്പിച്ചത്. ഇതോടെ യു.സി.എൽ ആദ്യ സെമി ചിത്രമായി. ബൊറൂഷ്യയും പി.എസ്.ജിയും ആദ്യ പോരാട്ടത്തില്‍ ഏറ്റുമുട്ടും.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News