ലോകകപ്പ് ഫുട്‌ബോള്‍ രണ്ട് വര്‍ഷം കൂടുമ്പോള്‍ നടത്താനുള്ള നീക്കവുമായി ഫിഫ
ഫിഫ വാര്‍ഷികയോഗത്തില്‍ സൗദി ഫുട്‌ബോള്‍ അസോസിയേഷനാണ് ഈ ആവശ്യം മുന്നോട്ട് വെച്ചത്.
നാല് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ രണ്ട് വര്‍ഷത്തെ ഇടവേളയില്‍ നടത്തൊനൊരുങ്ങി ഫിഫ. പുരുഷ, വനിതാ ടൂര്‍ണമെന്റുകളില്‍ മാറ്റം വരും. ഫിഫ വാര്‍ഷികയോഗത്തില്‍ സൗദി ഫുട്‌ബോള്‍ അസോസിയേഷനാണ് ഈ ആവശ്യം മുന്നോട്ട് വെച്ചത്. ആവശ്യം പരിഗണിച്ച ഫിഫ അതിനെക്കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിച്ചു.
ലോകകപ്പ് ഇടവേള രണ്ട് വര്‍ഷമായി ചുരുക്കിയാല്‍ യോറോപ്യന്‍ ക്ലബ് ഫുട്‌ബോളിന്റെയും കോപ അമേരിക്ക ടൂര്‍ണമെന്റിന്റെയും നടത്തിപ്പ് അവതാളത്തിലാവും. ഇതിനെക്കുറിച്ച് വിശദമായ ചര്‍ച്ച നടക്കേണ്ടതുണ്ട്.
ഇടവേള കുറക്കുന്നതിനെ കുറിച്ച് തിരക്കിട്ട് തീരുമാനമെടുക്കില്ലെന്ന് ഫിഫ പ്രസിഡന്റ് ജിയാന്നി ഇന്‍ഫാന്റിനോ പറഞ്ഞു. തുറന്ന മനസ്സോടെ കാര്യങ്ങള്‍ പഠിച്ചശേഷം മാത്രമേ തീരുമാനമെടുക്കുകയുള്ളൂ. ലോകകപ്പിന്റെ മൂല്യത്തെക്കുറിച്ച് ഞങ്ങള്‍ക്ക് തികഞ്ഞ ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.