ഒരു മാസത്തിനിടെ പതിനഞ്ചാമത്തെ വര്‍ധന; മുംബൈയില്‍ പെട്രോള്‍ വില നൂറ് കടന്നു
തുടര്‍ച്ചയായ വിലവര്‍ധനവിനെ തുടര്‍ന്ന് കേരളത്തിലും ഇന്ധനവില നൂറ് രൂപയോട് അടുക്കുകയാണ്.
ഈ മാസം 15-ാം തവണയും വില വര്‍ധിച്ചതോടെ മുംബൈയില്‍ പെട്രോള്‍ വില 100 കടന്നു. ഇന്ന് പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസലിന് 28 പൈസയുമാണ് വര്‍ധിച്ചത്.
തുടര്‍ച്ചയായ വിലവര്‍ധനയെ തുടര്‍ന്ന് രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളില്‍ ഇന്ധനവില നേരത്തെ തന്നെ 100 കടന്നിരുന്നു. പെട്രോളിന് 100.19 രൂപയാണ് ഇന്ന് മുംബൈയില്‍ വില.
സംസ്ഥാന നികുതി വ്യത്യാസപ്പെട്ടിരിക്കുന്നതിനാല്‍ വിവിധ സംസ്ഥാനങ്ങളിലെ ഇന്ധനവില വ്യത്യസ്തമാണ്. രാജ്യത്ത് പെട്രോളിന് ഏറ്റവും ഉയര്‍ന്ന നികുതി ചുമത്തുന്നത് രാജസ്ഥാന്‍ ആണ്. മധ്യമപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്.
എണ്ണക്കമ്പനികളാണ് വില വര്‍ധിപ്പിക്കുന്നത് എന്ന് പറയുമ്പോഴും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ വില വര്‍ധന നിര്‍ത്തിവെക്കാറാണ് പതിവ്. കേരളം, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വില വര്‍ധന നിര്‍ത്തിവെച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതോടെ വീണ്ടും വില വര്‍ധിപ്പിക്കുകയായിരുന്നു.