ആകാശത്ത് കൂട്ടത്തല്ല്: വിമാനം അടിയന്തരമായി ഇറക്കി, 4 യാത്രക്കാര്‍ അറസ്റ്റില്‍

കൂട്ടത്തല്ലിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലെത്തി

Update: 2023-04-26 06:39 GMT
Advertising

കന്‍ബെറ: ആകാശത്ത് യാത്രക്കാര്‍ തമ്മിലെ കൂട്ടത്തല്ലിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി ഇറക്കി. ആസ്ത്രേലിയയിലെ കെയിന്‍സില്‍ നിന്ന് നോർത്തേൺ ടെറിട്ടറിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.

ഏപ്രില്‍ 20ന് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലെത്തി. യാത്രക്കാര്‍ തമ്മിലുള്ള ഉന്തും തള്ളുമാണ് ദൃശ്യത്തിലുള്ളത്. ഒരാളുടെ കയ്യില്‍ കുപ്പിയും കാണാം. തുടര്‍ന്ന് വിമാനം ക്വീന്‍സ്‍ലാന്‍ഡിലേക്ക് തിരിച്ചുവിട്ടു. ഒരു യാത്രക്കാരിയെ വിമാനത്തില്‍ നിന്ന് ഇറക്കി മോശം പെരുമാറ്റത്തിനും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനും കേസെടുത്തു.

വിമാനം വീണ്ടും പറന്നുയർന്നപ്പോൾ വീണ്ടും വഴക്കുണ്ടായി. കൂട്ടത്തല്ലിനിടെ വിമാനത്തിന്‍റെ ജനല്‍ചില്ല് തകര്‍ന്നു. ഗ്രൂട്ട് എയ്‌ലാൻഡിലെ അലിയൻഗുലയിൽ വിമാനം ഇറങ്ങിയപ്പോൾ മൂന്ന് യാത്രക്കാരെ അറസ്റ്റ് ചെയ്തു. മറ്റുള്ളവരുടെ സുരക്ഷ അപകടത്തിലാക്കി, വിമാനത്തിന് നാശനഷ്ടം വരുത്തി, പൊതുസ്ഥലത്ത് മോശംപെരുമാറ്റം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. 22ഉം 23ഉം വയസ്സുള്ള രണ്ട് പുരുഷന്മാരും 23 വയസ്സുള്ള സ്ത്രീയുമാണ് അറസ്റ്റിലായത്. 22കാരനെതിരെ മയക്കുമരുന്നും മദ്യവും കൈവശം വെച്ചതിനും കേസെടുത്തിട്ടുണ്ട്. എന്നാല്‍ കൂട്ടത്തല്ലിന് കാരണമെന്തെന്ന് വ്യക്തമല്ല.

Summary- During a flight from Cairns to the Northern Territory of Australia, four passengers were arrested after a fight that prompted an emergency landing

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News