പുതുവർഷപ്പുലരിയിലും ഗസ്സയിൽ തീ തുപ്പി ഇ​സ്രായേൽ; കുട്ടികളടക്കം 21 പേർ കൊല്ലപ്പെട്ടു

കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 21822 ആയി

Update: 2024-01-01 16:42 GMT
Advertising

ഗസ്സ: പുതുവർഷപ്പുലരിയിൽ ഇ​സ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ കുട്ടികളടക്കം 21 പേർക്ക് ജീവൻ നഷ്ടമായി. കുട്ടികളടമുള്ളവർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഗസ്സയിൽ അവശേഷിക്കുന്ന വീടുകൾക്ക് മുകളിലേക്കാണ് പുതുവർഷ പുലരിയിൽ ഇസ്രായേൽ ബോംബാക്രമണം നടത്തിയത്.

അഭയാർഥി ക്യാമ്പുകൾ കേന്ദ്രീകരിച്ച് നടത്തിയ ബോംബാക്രമണത്തിൽ മാത്രം 15 പേരാണ് കൊല്ലപ്പെട്ടത്. ഡസൻകണക്കിനാളുകൾക്ക് പരിക്കേറ്റതായും റി​പ്പോർട്ടുണ്ട്.മറ്റൊരിടത്ത് നടത്തിയ ബോംബാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. നിരവധി വീടുകളും തകർന്ന് ആളുകൾ കുടുങ്ങി കിടക്കുകയാണ്. 87 ദിവസമായി തുടരുന്ന ഇ​സ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനുകളുടെ എണ്ണം 21822 ആയി. 56451 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഗസ്സയിലെ യുദ്ധം ഇനിയും മാസങ്ങളോളം തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗസ്സ മുനമ്പിനും ഈജിപ്തിനും ഇടയിലുള്ള അതിർത്തി മേഖല ഇസ്രായേലിന്‍റെ നിയന്ത്രണത്തിലായിരിക്കണമെന്നും അദ്ദേഹം ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

"ഫിലാഡൽഫി ഇടനാഴി - അല്ലെങ്കിൽ കൂടുതൽ കൃത്യമായി പറഞ്ഞാൽ, തെക്കൻ സ്റ്റോപ്പേജ് പോയിന്‍റ് (ഗസ്സയുടെ) - നമ്മുടെ കൈകളിലായിരിക്കണം. അത് അടച്ചുപൂട്ടണം.'' അദ്ദേഹം പറഞ്ഞു. ഒക്‌ടോബർ 7-ന് അതിർത്തി കടന്ന് യുദ്ധത്തിന് തുടക്കമിട്ട ഫലസ്തീൻ തീവ്രവാദി സംഘം നടത്തിയ കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളും ആവർത്തിക്കാതിരിക്കാൻ ഗസ്സയിലെ ഹമാസിനെ നശിപ്പിക്കാനും പ്രദേശത്തെ സൈനികവൽക്കരിക്കാനും വിഘടനവൽക്കരിക്കാനും ഉദ്ദേശിക്കുന്നതായി ഇസ്രായേൽ വ്യക്തമാക്കി. "യുദ്ധം അതിന്‍റെ പാരമ്യത്തിലാണ്. ഞങ്ങൾ എല്ലാ മുന്നണികളിലും പോരാടുകയാണ്. വിജയം കൈവരിക്കാൻ സമയം വേണ്ടിവരും. (IDF) ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞതുപോലെ, യുദ്ധം ഇനിയും മാസങ്ങൾ തുടരും," നെതന്യാഹു പറഞ്ഞു.

അതേസമയം മധ്യ ഗസ്സയിലെ ബുറൈജ് , മഗാസി ക്യാമ്പുകളിലുണ്ടായ ആക്രമണത്തിൽ 24 മണിക്കൂറിനിടെ നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്.ഇസ്രായേലിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ഗസ്സയിൽ നിന്ന് ചില റിസർവ് സൈനികരെ തിരിച്ചുവിളിക്കുന്നതായി ഇസ്രായേൽ സൈനിക വക്താവ് ഡാനിയേൽ ഹഗാരി പറഞ്ഞു. ചെങ്കടലിലെ ഹൂത്തി ആക്രമണത്തെ തുടർന്ന് മെഴ്സക് ചരക്കുസേവനം 48 മണിക്കൂർ നിർത്തിവച്ചു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News