ഒമാൻ സമുദ്രാതിർത്തിയിൽ ഇസ്രയേൽ ശതകോടീശ്വരന്റെ കപ്പലിന് നേരെ ആക്രമണം
എണ്ണടാങ്കറാണ് ആക്രമിക്കപ്പെട്ടത് എന്ന് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു
Update: 2021-07-30 09:29 GMT
ടെൽഅവീവ്: ഒമാൻ സമുദ്രാതിർത്തിയിൽ ഇസ്രയേൽ ശതകോടീശ്വരന്റെ ഉടമസ്ഥതയിലുള്ള വാണിജ്യക്കപ്പലിന് നേരെ ആക്രമണം. ആക്രമണം ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
ജപ്പാന്റെ ഉടമസ്ഥതയിലുള്ളതാണ് കപ്പൽ. ലണ്ടൻ ആസ്ഥാനമായ സോഡിയാക് മാരിടൈം ആണ് കപ്പൽ ഓപറേറ്റ് ചെയ്യുന്നത്. ഇസ്രയേൽ വ്യവസായ ഭീമൻ എയാൽ ഒഫറിന്റെ കമ്പനിയാണിത്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി ബ്രിട്ടീഷ് സേനയ്ക്ക് കീഴിലെ മാരിടൈം ട്രേഡ് ഓപറേഷൻ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
ഒമാൻ തലസ്ഥാനമായ മസ്‌കറ്റിൽ നിന്ന് 185 മൈൽ അകലെയാണ് ആക്രമണമുണ്ടായത്. എണ്ണടാങ്കറാണ് ആക്രമിക്കപ്പെട്ടതെന്ന് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ഒമാനും മേഖലയിൽ പട്രോൾ നടത്തുന്ന യുഎസ് നേവി ഫിഫ്ത് ഫീറ്റും പ്രതികരിച്ചിട്ടില്ല.