പാകിസ്താന്‍ അക്രമസംസ്കാരം വളർത്തുന്നത് തുടരുന്നുവെന്ന് ഇന്ത്യ
ഇന്ത്യന്‍ പ്രതിനിധി വിദിഷ മൈത്രയാണ് പാകിസ്താനെതിരെ ഐക്യരാഷ്ട്രസഭയില്‍ ആരോപണമുന്നയിച്ചത്
പാകിസ്താന്‍റെ അക്രമസ്വഭാവം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ഇന്ത്യ. ഇന്ത്യന്‍ പ്രതിനിധി വിദിഷ മൈത്രയാണ് പാകിസ്താനെതിരെ ഐക്യരാഷ്ട്രസഭയില്‍ ആരോപണമുന്നയിച്ചത്. സമാധാന സംസ്കാരത്തെക്കുറിച്ചുള്ള ഉന്നതതല ഫോറത്തിൽ സംസാരിക്കുമ്പോഴായിരുന്നു വിദിഷയുടെ പ്രതികരണം. സമാധാനത്തിന്‍റെ സംസ്കാരം എന്നത് ഒരു മൂല്യമോ തത്വമോ മാത്രമല്ല. കോൺഫറൻസുകളിൽ ചർച്ച ചെയ്യാനും ആഘോഷിക്കാനും മാത്രമായി ഇപ്പോഴും ഇത് മാറുന്നു. അടിയന്തരമായി അംഗരാജ്യങ്ങൾ തമ്മിലുള്ള ആഗോള ബന്ധങ്ങളിൽ സജീവമായി സമാധാന സംസ്കാരം വളർത്തിയെടുക്കേണ്ടതുണ്ടെന്നും വിദിഷ പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ വേദികള്‍ പോലും ഇന്ത്യക്കെതിരെ ഉപയോഗിക്കാനാണ് പാകിസ്താന്‍ ശ്രമിക്കുന്നത്. സമ്മേളനവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ചര്‍ച്ച വഴി തിരിച്ച് വിടുകയാണ് പാകിസ്താന്‍ ചെയ്യുന്നത്. വീട്ടിലും അതിർത്തികളിലും അക്രമസംസ്കാരം വളർത്തുകയാണ് പാകിസ്താന്‍ ചെയ്യുന്നത്. ഇന്ത്യയ്‌ക്കെതിരെ വിദ്വേഷ പ്രസംഗത്തിനായി യു.എൻ വേദി മുതലെടുക്കാനുള്ള പാകിസ്താന്‍റെ ശ്രമത്തെ ഇന്ത്യ തള്ളിക്കളയുകയും അപലപിക്കുകയും ചെയ്യുന്നുവെന്നും വിദിഷ പറഞ്ഞു. കോവിഡ് സാഹചര്യം മനസിലാക്കി എല്ലാ രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ മുന്നോട്ടു പോകാന്‍ സാധിക്കുകയുള്ളുവെന്നും വിദിഷ വ്യക്തമാക്കി.