റഷ്യ- യുക്രൈൻ യുദ്ധം; സമാധാന ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് രാജ്യങ്ങൾ, അധിനിവേശം അവസാനിപ്പിക്കണമെന്ന് നീതിന്യായ കോടതി

റഷ്യ-യുക്രൈൻ യുദ്ധം അവസാനിക്കാൻ വഴിയൊരുങ്ങുന്നതായാണ് സൂചന

Update: 2022-03-17 01:07 GMT
Advertising

റഷ്യ-യുക്രൈൻ യുദ്ധം 22ആം ദിവസത്തിലേക്ക് കടക്കുമ്പോൾ അനുരഞ്ജനത്തിന് സാധ്യതയേറുന്നു. സമാധാന ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കി. അതേസമയം യുക്രൈനിലെ അധിനിവേശം അവസാനിപ്പിക്കണമെന്ന് റഷ്യയോട് അന്താരാഷ്ട്ര നീതിന്യായ കോടതി ആവശ്യപ്പെട്ടു

റഷ്യ-യുക്രൈൻ യുദ്ധം അവസാനിക്കാൻ വഴിയൊരുങ്ങുന്നതായാണ് സൂചന. യുക്രൈനുമായുള്ള ചർച്ചയിൽ ചില കാര്യങ്ങളിൽ ധാരണയായെന്നും ഇത് പ്രതീക്ഷ നൽകുന്ന കാര്യമാണെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർഗോ ലാവ്‌റേ പറഞ്ഞു. ചില കാര്യങ്ങളിൽ ഇപ്പോഴും ഭിന്നതയുണ്ടെങ്കിലും നിലവിൽ റഷ്യയുടെ വാക്കുകൾ യാഥാർഥ്യ ബോധത്തോടെ ഉള്ളതാണെന്നായിരുന്നു യുക്രൈൻ പ്രസിഡന്റ് വ്‌ലാദിമർ സെലൻസ്‌കിയുടെ പ്രതികരണം

യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി 15 ഇന രൂപരേഖ തയ്യാറാക്കുന്നതായും റിപ്പോർട്ടുകളുണ്ട്. വെടി നിർത്തൽ, സേനാ പിന്മാറ്റം,യുക്രൈൻ നാറ്റോ അംഗത്വം സ്വീകരിക്കില്ലെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് രൂപരേയഖയിലുള്ളത്. അതിനിടെ യുക്രെയ്‌നിലെ സൈനിക നടപടി അവസാനിപ്പിക്കണമെന്ന് രാജ്യാന്തര നീതിന്യായ കോടതി റഷ്യയോട് ആവശ്യപ്പെട്ടു. അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് യുഎൻ കോടതിയും നിർദേശിച്ചു. യുക്രൈനിന്റെ പരാതിയെ തുടർന്നാണു രാജ്യാന്തര കോടതികൾ വിഷയം ചർച്ച ചെയ്തത്.

അതേസമയം യുക്രൈൻ നഗരങ്ങളിൽ റഷ്യൻ ആക്രമണം ഇപ്പോഴും തുടരുകയാണ്. കിയവിൽ പാർപ്പിട സമുച്ചയങ്ങൾക്ക് നേരെയും മരിയൂപോളിൽ ആശുപത്രികൾക്ക് നേരെയും ആക്രമണങ്ങളുണ്ടായി.യുഎസ് കോൺഗ്രസിനെ ഓൺലൈനിലിലൂടെ അഭിസംബോധന ചെയ്ത വ്‌ലാദിമർ സെലൻസ്‌കി അമേരിക്കയോട് കൂടുതൽ സൈനിക സഹായം അഭ്യർഥിച്ചു. റഷ്യക്കെതിരായ ഉപരോധം കടുപ്പിക്കണമെന്നും ആവശ്യമുന്നയിച്ചു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News